Bigg Boss Season 5 : ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ എത്തുന്നു; പുതിയോ ലോഗോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

Bigg Boss Malayalam Season 5 Logo : എയർടെൽ 5ജിയാണ് ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തിന്റെ സ്പോൺസർ 

Written by - Zee Malayalam News Desk | Last Updated : Feb 15, 2023, 11:46 PM IST
  • ഇന്ന് ഫെബ്രുവരി 15ന് ഏഷ്യനെറ്റിൽ വൈകിട്ടത്തെ പരിപാടികൾക്കിടെയിലാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ഉടൻ വരുന്നുയെന്നു അറിയിച്ചുകൊണ്ട് ഷോയുടെ ലോഗോ അവതരിപ്പിച്ചത്.
  • ഭാരതി എയർടെല്ലിന്റെ 5ജി പ്ലസാണ് ഷോയുടെ പ്രധാന സ്പോൺസർ ഓപ്പം സ്വയംവര സിൽക്സും ഇന്ത്യ ഗേറ്റും ഡാസ്ലർ എറ്റേണലും സഹസ്പോൺസർമാരായി പങ്കുചേരും.
  • മാർച്ച് 26ന് പുതിയ സീസണിന്റെ ഗ്രാൻഡ് ലോഞ്ച് നടത്തി പുതിയ മത്സരാർഥിക പരിചയപ്പെടുത്താനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.
Bigg Boss Season 5 : ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ എത്തുന്നു; പുതിയോ ലോഗോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം പതിപ്പിന്റെ അഞ്ചാമത്ത് സീസൺ ഉടൻ ആരംഭിക്കുന്നു. അതിന് മുന്നോടിയായി റിയാലിറ്റി ഷോയുടെ അണിയറ പ്രവർത്തകർ ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പിന്റെ ലോഗോ പുറത്ത് വിട്ടു. ഇന്ന് ഫെബ്രുവരി 15ന് ഏഷ്യനെറ്റിൽ വൈകിട്ടത്തെ പരിപാടികൾക്കിടെയിലാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ഉടൻ വരുന്നുയെന്നു അറിയിച്ചുകൊണ്ട് ഷോയുടെ ലോഗോ അവതരിപ്പിച്ചത്. ഭാരതി എയർടെല്ലിന്റെ 5ജി പ്ലസാണ് ഷോയുടെ പ്രധാന സ്പോൺസർ ഓപ്പം സ്വയംവര സിൽക്സും ഇന്ത്യ ഗേറ്റും ഡാസ്ലർ എറ്റേണലും സഹസ്പോൺസർമാരായി പങ്കുചേരും. 

മാർച്ച് 26ന് പുതിയ സീസണിന്റെ ഗ്രാൻഡ് ലോഞ്ച് നടത്തി പുതിയ മത്സരാർഥിക പരിചയപ്പെടുത്താനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ മുംബൈയിലാണ് സെറ്റിട്ടിരിക്കുന്നത്. ഇത്തവണ സർപ്രൈസായി ബിഗ് ബോസ് നൽകുന്നത് മത്സരാർഥികളുടെ കൂട്ടത്തിൽ പൊതുജനത്തിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നുണ്ട്. അത് എങ്ങനെയാണെന്നുള്ള നടപടിക്രമങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ അവതരിപ്പിച്ച 24 മണിക്കൂർ ലൈവ് സ്ട്രീമിങ്ങും ഇത്തവണയുണ്ട്. എപ്പിസോഡുകൾ ഏഷ്യനെറ്റിലും ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാലുമാണ് ലഭിക്കുക. കൂടാതെ ഹോട്ട്സ്റ്റാറിൽ എപ്പിസോഡുകൾ കാണാനും സാധിക്കും. അതോടൊപ്പം ഷോയുടെ പ്രൊമോ ഷൂട്ടിങ് രാജസ്ഥാനിൽ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.

ALSO READ : Bigg Boss Season 5 : 'ബിഗ് ബോസിൽ നിന്നും എന്നെ വിളിച്ചു; പക്ഷെ ഞാൻ പോയാൽ...' : ബിനു അടിമാലി

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by VJ Shalini Nair (@vj_shalini_nair)

ബിഗ് ബോസ് മലയാളം സീസൺ നാല് ആകെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു. ഷോയുടെ ഫിനാലെയിൽ അവസാന മൂന്ന് പേരിൽ എത്തിയത് ദിൽഷയും റിയാസും ബ്ലെസ്ലിയും ആയിരുന്നു. ഏറ്റവും അവസാനമായി വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് സലീം ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ൽ മൂന്നാം സ്ഥാനത്തെത്തിയത്. 

ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഒന്നാം സ്ഥാനം നേടിയത് ദിൽഷയായിരുന്നു. രണ്ടാം സ്ഥാനം ബ്ലേസ്ലിയും സ്വന്തമാക്കിയിരുന്നു. നാലാം സ്ഥാനത്തോടെയാണ് ലക്ഷ്മിപ്രിയ പുറത്തായത്. നേരത്തെ അഞ്ചാമതായി ധന്യ മേരി വർഗീസും ആറാം സ്ഥാനം നേടി സൂരജ് തേലക്കാടും പുറത്തായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ വനിത വിജയി എന്ന റെക്കോർഡും ഈ വിജയത്തിലൂടെ ദിൽഷ പ്രസന്നൻ സ്വന്തമാക്കിയിരുന്നു. റോബിൻ ബ്ലെസ്ലി എന്ന മത്സരാർഥികളുടെ നിഴൽ സ്വന്തമായ നിലപാട് ഇല്ലാത്തയാൾ തുടങ്ങിയ നിരവധി വിമർശനങ്ങൾ ദിൽഷയ്ക്ക് നേരെ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News