ഒറ്റ ചോദ്യമേയുള്ളു നിങ്ങളൊരു ബോണ്ട് ഫാനാണോ? എങ്കിലിതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ഒന്നും ചെയ്യേണ്ട 24 ജെയിംസ് ബോണ്ട് (James Bond) ചിത്രങ്ങൾ നിങ്ങൾ കാണണം. 1000 ഡോളറാണ് പ്രതിഫലം.


COMMERCIAL BREAK
SCROLL TO CONTINUE READING

നെർഡ് ബിയർ എന്ന വെബ്സൈറ്റാണ് 25മാത് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈയുടെ റിലീസിനോട് (Release) അനുബന്ധിച്ച് ആരാധകർക്കായി ഇത്തരമൊരു ഒാഫറുമായെത്തിയത്.  ബോണ്ടിൻറെ 1962-ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ ഡോ.നോ മുതൽ സ്പെക്ടർ വരെയുള്ള 24 ചിത്രങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്ന ബോണ്ട് ആരാധകൻ കാണേണ്ടത്.


ALSO READ: വില്ലുമായി നിൽക്കുന്ന രാംചരൺ RRR ൻറെ മറ്റൊരു പോസ്റ്റർ കൂടി പ്രേക്ഷകർ ഏറ്റെടുത്തു


30 ദിവസത്തെ സമയമാണ് സൈറ്റ് തരുന്നത്. ആകെ 54 മണിക്കൂറാണ് ചിത്രങ്ങളുടെ എല്ലാം ആകെ  സമയം.കേൾക്കുമ്പോൾ എളുപ്പമെന്ന് തോന്നുന്നുവെങ്കിലും സംഭവം അത്ര പെട്ടെന്ന് നടക്കില്ല. 


പലകാരണങ്ങൾ കൊണ്ടും നിങ്ങൾക്ക് സിനിമ (James Bond Movie) കാണാതെ പോവാം. അല്ലെങ്കിൽ സമയം കിട്ടാതെ വരാം. ഒരുമാസം കൊണ്ട് ഒരോ സിനിമക്കായും നിങ്ങളൊരു വർക്ക് ഷീറ്റ് പൂർത്തിയാക്കേണ്ടതുണ്ട്. ഇതും പരിഗണിച്ചായിരിക്കും വിജയി തീരുമാനിക്കുന്നത്.


ALSO READ: Sunny Leone നായികയായി എത്തുന്ന "ഷീറോ"യുടെ Motion Poster പുറത്തിറക്കി


ഏപ്രിലിലാണ് നോ ടൈം ടു ഡൈ റിലീസു ചെയ്യുമെന്ന് കരുതിയിരുന്നതെങ്കിലും  സെപ്റ്റംബറിലേക്ക് ചിത്രത്തിൻറെ റിലീസ് മാറ്റുകയായിരുന്നു. ആരാധകരെ ഇത് നിരാശപ്പെടുത്തിയെങ്കിലും ചിത്രത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്


നിങ്ങൾ കാണേണ്ടുന്ന ചിത്രങ്ങൾ ഇതൊക്കെയാണ്.


1. Dr. No (1962)-ഡോ.നോ
2. From Russia with Love (1963)-ഫ്രം റഷ്യ വിത്ത് ലവ്
3. Goldfinger (1964)-ഗോൾഡ് ഫിംഗർ
4.Thunderball (1965)-തണ്ടർ ബോൾ
5. You Only Live Twice (1967)-യു ഒൺലി ലീവ് ട്വൈസ്
6. On Her Majesty’s Secret Service (1969)-ഒാൺ ഹെർ മജെസ്റ്റി സീക്രട്ട് സർവ്വീസ്
7. Diamonds Are Forever (1971)-ഡയമണ്ട്സ് ആർ ഫോറെവർ
8. Live and Let Die (1973)-ലീവ് ആൻറ് ലെറ്റ് ഡൈ
9. The Man with the Golden Gun (1974)- ദി മാൻ വിത്ത് ദി ഗോൾഡൻ ഗൺ (1974)
10. The Spy Who Loved Me (1977)-ദി സ്പൈ ഹു ലവ്ഡ് മി (1977)
11. Moonraker (1979)-മൂൺറേക്കർ (1979)
12. For Your Eyes Only (1981)-ഫോർ യുവർ ഐസ് ഒൺലി
13. Octopussy (1983)-ഒക്ടോപസി (1983)
14. A View to a Kill (1985)-എ വ്യൂ ടു എ കിൽ (1985)
15. The Living Daylights (1987)-ദി ലിവിംഗ് ഡേലൈറ്റ്സ് (1987)
16. Licence to Kill (1989)- ലൈസൻസ് ടു കിൽ
17. GoldenEye -ഗോൾഡൻ ഐ
18. Tomorrow Never Dies - ടുമോറോ നെവർ ഡൈസ് 
19. The World Is Not Enough-ദി വേൾഡ് ഈസ് നോട്ട് എനഫ് 
20. Die Another Day (2002)-ഡൈ അനതർ ഡേ
21. Casino Royale -കാസിനോ റോയൽ (2006)
22. quantum of solace ക്വാണ്ടം ഓഫ് സൊലേസ് (2008)
23. skyfall-സ്കൈഫാൾ 
24. spectre-സ്‌പെക്ടർ 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.