Sunny Leone നായികയായി എത്തുന്ന "ഷീറോ"യുടെ Motion Poster പുറത്തിറക്കി

ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് വിജയനാണ്. ഇകിഗായ് സിനിമ നിർമ്മാണ കമ്പനി ആദ്യമായി നിർമ്മിക്കുന്ന സിനിമയാണ് ഷീറോ

Written by - Zee Malayalam News Desk | Last Updated : Mar 26, 2021, 01:12 PM IST
  • സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ചിത്രമായ ഷീറോയുടെ മോഷൻ പോസ്റ്റർ വ്യാഴാഴ്ച്ച പുറത്തിറക്കി.
  • ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്.
  • ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് വിജയനാണ്.
  • ഇകിഗായ് സിനിമ നിർമ്മാണ കമ്പനി ആദ്യമായി നിർമ്മിക്കുന്ന സിനിമയാണ് ഷീറോ
Sunny Leone നായികയായി എത്തുന്ന "ഷീറോ"യുടെ  Motion Poster  പുറത്തിറക്കി

Kochi: സണ്ണി ലിയോണിന്റെ (Sunny Leone) ഏറ്റവും പുതിയ ചിത്രമായ ഷീറോയുടെ മോഷൻ പോസ്റ്റർ വ്യാഴാഴ്ച്ച പുറത്തിറക്കി. സണ്ണി ലിയോൺ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. സണ്ണി ലിയോൺ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് വിജയനാണ്.

വളരെ നിഗൂഢമായ സംഗീതത്തോടൊപ്പമാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ (Motion Poster) അവതരിപ്പിച്ചിരിക്കുന്നത്.  ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ച് കഴിഞ്ഞു. ഇകിഗായ് സിനിമ നിർമ്മാണ കമ്പനി ആദ്യമായി നിർമ്മിക്കുന്ന സിനിമയാണ് ഷീറോ. ഇകിഗായ് മൂവീസിന്റെ ബാനറിൽ അൻസാരി നെക്സ്റ്റാൻ, രവി കിരൺ എന്നിവർ സംയുക്തമായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ALSO READ: കേരള ചരിത്രത്തിലെ മായാതെ കിടക്കുന്ന കലാപങ്ങളെ ഓർമിപ്പിച്ച് ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്റെ ട്രെയലർ പുറത്തിറങ്ങി

ചിത്രത്തിന്റെ ടൈറ്റിലും മോഷൻ പോസ്റ്ററിനൊപ്പം പ്രകാശം ചെയ്‌തിരുന്നു. സണ്ണി ലിയോൺ (Sunny Leone) മലയളത്തിൽ അഭിനയിക്കുന്ന ആദ്യ മുഴുനീള റോളാണ് ഷീറോയിലേത് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.  തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം എന്നീ നാല് ഭാഷകളിലായി ആണ് ചിത്ര റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ തന്നെ പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.

ALSO READ: നയന്‍‌താരയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ? വിഘ്നേഷ് ശിവന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായതോടെ ചോദ്യവുമായി ആരാധകര്‍

സണ്ണി ലിയോൺ ഇപ്പോൾ കേരളത്തിൽ (Kerala) റിയാലിറ്റി ഷോ ആയ സ്പ്ലിറ്റ്സ്വില്ലയുടെ ഷൂട്ടിങിൽ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ്. രൺവിജയ് സിങ്കയോടൊപ്പം സ്പ്ലിറ്റ്സ്വില്ല അവതരിപ്പിക്കുന്നത് സണ്ണി ലിയോൺ ആണ്. പൂവാർ ഐലൻഡ് റിസോർട്ടിൽ റിയാലിറ്റി ഷോയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. എല്ലാ ശനിയാഴ്ചയും എംടിവിയിൽ ഷോയുടെ പുതിയ എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്യും.

ALSO READ: Harley Davison ൽ സ്റ്റൈലിഷായി ആര്യ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

സണ്ണി ലിയോൺ അവസാനമായി അഭിനയിച്ചത് ദേവാങ് ധോളാകിയ ആദ്യമായി സംവിധാനം ചെയ്‌ത ബുള്ളറ്റ്സ് എന്ന വെബ് സീരിസിലായിരുന്നു. ഈ വെബ് സീരിസിൽ സണ്ണി ലിയോണിനെ കൂടാതെ കരിഷ്മ തന്നയും കേന്ദ്ര കഥാപാത്രമായി എത്തുന്നു. വിക്രം ഭട്ട് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന അനാമികയിലാണ് സണ്ണി അടുത്തതായി എത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News