ഷഫീഖിന്റെ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളും സങ്കടങ്ങളും പ്രേക്ഷകർ നെഞ്ചിലേറ്റിയിരിക്കുകയാണ്. ആദ്യ ആഴ്ചയിൽ തിയ്യേറ്ററിൽ കണ്ടിറങ്ങുന്ന പ്രേക്ഷകർ കണ്ണുനീരോടെയും ചെറിയ പുഞ്ചിരിയോടെയും വലിയ അഭിപ്രായത്തോടെയും തീയേറ്ററിൽ നിന്ന് ഇറങ്ങുകയാണ്. ഉണ്ണി മുകുന്ദന്റെ പ്രകടനവും മികച്ച തിരകഥയും പ്രേക്ഷകർക്ക് കൂടുതൽ സന്തോഷം നൽകുകയാണ്. പ്രേക്ഷകരുടെ സ്നാതോഷം തന്നെയല്ലേ ഷഫീക്കിന്റെയും സന്തോഷം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കോമഡി ഇമോഷണൽ കുടുംബചിത്രം തന്നെയാണ് ഷഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന്റെ ഷെഫീക്കായി ജീവിച്ചു എന്ന് തന്നെ പറയേണ്ടി വരും. ഗംഭീരമായ പ്രകടനങ്ങൾ കൊണ്ട് നിറഞ്ഞതാണ് സിനിമ. ബാലയുടെ ഒരു ഒന്നൊന്നര തിരിച്ചുവരവ് കൂടി തന്നെയാണ് സിനിമ. ബാല എന്ന നടൻ ഒരുപാട് വർഷങ്ങൾക്ക് ശേഷം സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തപ്പോൾ നിഷ്കളങ്കമായ തമാശകൾ ഒരുപാടുണ്ടായി. അനൂപ് പന്തളം എന്ന നവാഗത സംവിധായകൻ ഒട്ടും മോശമാക്കിയില്ല. ചെറുതും വലുതുമായ എല്ല കഥാപാത്രങ്ങളും അവർ അവരുടെ രീതിയിൽ മികച്ച് നിൽക്കുകയും ചെയ്തു. 


ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. എൽദോ ഐസക് ഛായാ​ഗ്രഹണം നിർവഹിക്കുന്നു. നൗഫൽ അബ്ദുള്ളയാണ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്. ഒരു പ്രവാസിയായ യുവാവ് ആയി ആണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. 'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.