ഈ ഓണത്തിന് പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിച്ച നിരവധി ചിത്രങ്ങളായിരുന്നു തിയേറ്ററിലും ഒടിടിയിലുമായി റിലീസാവാൻ ഒരുങ്ങിയത്. എന്നാൽ കോവിഡ് മൂലം തിയേറ്ററുകൾ തുറക്കുന്നതിൽ അനിശ്ചിതം നിലനിൽക്കുന്നതിനാൽ പല റിലീസുകളുടേയും നിശ്ചയിച്ച തിയ്യതി മാറ്റി.  എന്നിരുന്നാലും കുഞ്ഞെൽദോ, കുരുതി, നവരസ തുടങ്ങിയ ചിത്രങ്ങൾ ആഗസ്റ്റിൽ എത്തുന്നു എന്ന വാർത്തയാണ് പുതിയതായി അറിഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുഞ്ഞെൽദോ


നീണ്ട അവധിക്കു ശേഷം തിയേറ്ററുകളിലൂടെ റിലീസിനൊരുങ്ങുകയാണ് ആ.ർ.ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ. ആസിഫ് അലി നായകനാവുന്ന ചിത്രത്തിൽ പുതുമുഖം ഗോപിക ഉദയനാണ് നായിക. വിനീത് ശ്രീനിവാസൻ, സിദ്ധിഖ്, രേഖ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. കോവിഡ് മാനദണ്ഢങ്ങൾ പാലിച്ച് തിയേറ്റർ തുറക്കുമെന്ന സാഹചര്യത്തിലാണ് ആഗസ്റ്റ് 27 ന് ചിത്രം റിലീസ് ചെയ്യുമെന്ന പ്രഖ്യാപനമുണ്ടായത്. എന്നാൽ പുതിയ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.


ALSO READ: Kuruthi in Amazon Prime : പൃഥ്വിരാജ് ചിത്രം കുരുതിയുടെ പോസ്റ്റർ എത്തി; ചിത്രം ആഗസ്റ്റ് 11 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും


കുരുതി


തിയേറ്റർ റിലീസാവുമെന്ന് കരുതിയ കുരുതി ആമസോൺ പ്രൈമിലൂടെ  ആഗസ്റ്റ് 11ന് റിലീസിനൊരുങ്ങുന്നു. പ്രിത്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുരളി ഗോപി, ഷൈൻ ടോം ചാക്കോ, മാമുക്കോയ, റോഷൻ മാത്യൂസ് തുടങ്ങിയവർ എത്തുന്നു. പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്.


 


ALSO READ: Navarasa Trailer : ഒമ്പത് കഥകൾ ഒമ്പത് വികാരങ്ങൾ, നവരസയുടെ ട്രെയ്ലർ പുറത്തിറങ്ങി


നവരസ


മലയാളത്തിനു പുറമേ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് നവരസ. 9 കഥകളുടെ ഒരു സീരീസാണ് ചിത്രം. സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങളാണ് നവരസയിൽ പ്രത്യക്ഷപ്പെടുന്നത്. പ്രിയദർശൻ, ഗൗതം മോനോൻ, കാർത്തിക് സുബ്ബരാജ്, അരവിന്ദ് സ്വാമി, കാർത്തിക് നരേൻ, രതീന്ദ്രൻ ആർ. പ്രസാദ്, ബിജോയ് നമ്പ്യാർ, സർജുൻ കെ.എം, വസന്ത് എന്നീ 9 സംവിധായകരുടെ 9 കഥകളാണ് നവരസ. ആഗസ്റ്റ് 6ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.