Kuruthi in Amazon Prime : പൃഥ്വിരാജ് ചിത്രം കുരുതിയുടെ പോസ്റ്റർ എത്തി; ചിത്രം ആഗസ്റ്റ് 11 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും

പ്രതികാര ദാഹം കാണിക്കുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് കുരുതി. ആദ്യം മെയ് 13 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 28, 2021, 02:56 PM IST
  • ആഗസ്റ്റ് 11 ന് ഓണം റിലീസ് (Onam Release) ആയി ആണ് ചിത്രമെത്തുന്നത്.
  • ഇതിനോടൊപ്പം തന്നെ ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
  • പ്രതികാര ദാഹം കാണിക്കുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് കുരുതി.
  • ആദ്യം മെയ് 13 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്
Kuruthi in Amazon Prime  : പൃഥ്വിരാജ് ചിത്രം കുരുതിയുടെ പോസ്റ്റർ എത്തി; ചിത്രം ആഗസ്റ്റ് 11 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും

Kochi : പൃഥ്വിരാജ് (Prithviraj ) ചിത്രം കുരുതി ആമസോൺ പ്രൈമിലൂടെ (Amazon Prime)  പ്രേക്ഷകരിലേക്ക് എത്തും. ആഗസ്റ്റ് 11 ന് ഓണം റിലീസ് (Onam Release) ആയി ആണ് ചിത്രമെത്തുന്നത്. ഇതിനോടൊപ്പം തന്നെ ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.  പ്രതികാര ദാഹം കാണിക്കുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് കുരുതി.

ആദ്യം മെയ് 13 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ 9Covid Second Wave) തുടർന്ന് തീയേറ്ററുകൾ അടച്ചതിനാൽ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്.

ALSO READ: "വെറുപ്പ് ഒരു തരി മതി" അത് ഒരു തീ ആയിട്ടങ്ങട്ട് ആളിക്കത്തും, ചോര മണക്കുന്ന കുരുതിയുടെ ടീസർ പുറത്ത്

മനുവാര്യർ സംവിധാനം ചെയ്ത്. അനീഷ് പള്ളിയാലാണ് ചിത്രത്തിൻറെ കഥ (Story)  എഴുതിയിരിക്കുന്നത്. പൃഥിരാജ് നായകനാവുന്ന ചിത്രത്തിൽ മുരളീ ഗോപിയും,റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിൽ വിവിധയിടങ്ങളിലായാണ് ചിത്രത്തിൻറെ ഷൂട്ടിങ്ങ് പൂർത്തിയായത്.

ALSO READ: Mimi Movie Review Rating: മാതൃത്വത്തിന്റെ പുതിയ മുഖവുമായി മിമി, നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു

പൃഥിരാജ് (Prithviraj) പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും. ജേക്ക് ബിജോയിയാണ് ചിത്രത്തിൻറെ ഗാനങ്ങൾ സംവിധാനം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോ,ശ്രന്ദ,മണികണ്ഠൻ,മാമുക്കോയ,നവാസ് വള്ളിക്കുന്ന്,നസ് ലെൻ കെ.ഗഫൂർ,സാഗർ സൂര്യ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ: Navarasa Trailer : ഒമ്പത് കഥകൾ ഒമ്പത് വികാരങ്ങൾ, നവരസയുടെ ട്രെയ്ലർ പുറത്തിറങ്ങി

കേവലം ഒരുമാസം കൊണ്ടാണ് ചിത്രത്തിൻറെ ഷൂട്ടിങ്ങ് (Shooting) പൂർത്തിയായത്. ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജനാണ്.  ചിത്രത്തിൻറെ ടീസർ നേരത്തെ പുറത്തിറക്കിയിരുന്നു. ടീസർ വൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News