സൂരജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ ഒടിടി പ്ലാറ്റ്‌ഫോമിൽ  സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് മനോരമ മാക്‌സും സിംപ്ലി സൗത്തുമാണ്. ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തിലും ഇന്ത്യയിൽ മനോരമ മാക്സിലുമാണ് ചിത്രം എത്തിയിരിക്കുന്നത്. നവംബർ 25 മുതലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചത്. ഒക്ടോബർ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര അഭിപ്രായമാണ് റിലീസ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവമോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ചിത്രത്തിന്‍റെ പ്രമേയം. എഴുത്തുകാരൻ എം മുകുന്ദൻ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രമാണ് ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ. ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുരാജ്, ആൻ അ​ഗസ്റ്റിൻ എന്നിവരെ കൂടാതെ ജനാർദ്ദനൻ, മനോഹരി ജോയ്, കൈലാഷ്, സ്വാസിക, സുനിൽ സുഖദ, മഹേഷ്, നീന കുറുപ്പ്, ദേവി അജിത്ത്, കബനി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നുത്. അഴകപ്പൻ ആണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആയുബ് ഖാൻ - എഡിറ്റിങ്.


ALSO READ: Engilum Chandrike : നിരഞ്ജന അനൂപിൻറെ എങ്കിലും ചന്ദ്രികേയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു; ഒപ്പം ബേസിലും സുരാജും


അതേസമയം സൂരജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തുന്ന  ചിത്രം  എങ്കിലും ചന്ദ്രികേയുടെ മോഷൻ പോസ്റ്റർ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടു. നിരഞ്ജന അനൂപ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രമാണിത്. ട്ടു. ചിത്രം 2023 ഫെബ്രുവരിയിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു മുഴുനീള കോമഡി എന്റെർറ്റൈനെർ ചിത്രമാണ് പ്രതീക്ഷിക്കുന്നത്. കുളൻതൊണ്ട എന്നൊരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ചിത്രത്തിൽ ബേസിൽ ജോസഫും, സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


ചിത്രം സംവിധാനം ചെയ്യുന്നത് ആദിത്യൻ ചന്ദ്രശേഖറാണ്.  ഫ്രൈഡേ ഫിലിം ഹോക്‌സിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ആദിത്യൻ തന്നെയാണ്. ഇതിന് മുമ്പ് ആവറേജ് അമ്പിളി എന്ന ചിത്രവും ആദിത്യൻ തിരക്കഥ എഴുതി സംവിധാനം ചെയ്തിരുന്നു. പ്രണവ് മോഹൻലാലിൻറെ ഹൃദയത്തിൽ ഒരു കഥാപാത്രത്തെയും ആദിത്യൻ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന് ഒരു മികച്ച അനുഭവം തന്നെ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.