സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജെയിംസ് കാമറൂണിന്റെ (James Cameron) അവതാർ 2 (Avatar 2). ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ട്ടിച്ച ചിത്രമാണ് അവതാർ. രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ വർഷം തന്നെ പൂർത്തിയായിരുന്നു. 2022 ഡിസംബർ 16ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അവതാർ രണ്ടാം ഭാ​ഗത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് (Location Stills) ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


 


കടലിനടിയിലെ വിസ്മയം ലോകം പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് സംവിധായകൻ നടത്തുന്നതെന്നാണ് ഈ ചിത്രങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന സൂചന. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലേക്ക് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോവുകയാണ് അവതാറിലൂടെ ജെയിംസ് കാമറൂൺ ചെയ്തത്.  


Also Read: അവതാർ 2 റിലീസ് നീട്ടി, 2022 ഡിസംബറോടെ തിയേറ്ററുകളിൽ എത്തും


11 വർഷത്തെ കാത്തിരിപ്പാണ് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്ക് അവതാർ 2. ചിത്രത്തിൽ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. 2009 ലെ അവതാറിനു ശേഷം പാൻഡോറിലെ ‘നവി’യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂൺ പ്രഖ്യാപിച്ചിരുന്നു. 


ചിത്രം പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. അവതാർ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1832  കോടി രൂപയാണ് നിർമാണ ചെലവ്. ചിത്രത്തിന്റെ മൂന്നാം ഭാ​ഗത്തിന് 7500 കോടിയോളമാണ് മുതൽ മുടക്ക്. 


Also Read: Rahman about Mohanlal | 'വല്യേട്ടനായി ലാലേട്ടൻ'; മോഹൻലാലിനെ കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി റഹ്മാൻ


2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. റിലീസുകളും പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡിനെ തുടർന്ന് ഇത് നീണ്ടു പോകുകയായിരുന്നു. 


റിലീസ് തിയതികൾ


അവതാർ 2: ഡിസംബർ 16, 2022


അവതാർ 3: ഡിസംബർ 20, 2024


അവതാർ 4: ഡിസംബർ 18, 2026


അവതാർ 5: ഡിസംബർ 22, 2028