ജയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ 2: വേ ഓഫ് വാട്ടർ തീയറ്ററുകളിൽ എത്തിക്കഴിഞ്ഞു. മൂന്ന് മണിക്കൂർ പന്ത്രണ്ട് മിനിറ്റ് ദൈർഘ്യമേറിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയാണ് പ്രദർശനം തുടരുന്നത്. ഇന്ത്യയിൽ മാത്രം 20  കോടിയുടെ മുൻ‌കൂർ ടിക്കറ്റ് ബുക്കിങ്ങാണ് അവതാറിന്റെ രണ്ടാം ഭാഗത്തിന് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കെജിഎഫ് 2, ആർആർആർ, ബ്രഹ്മാസ്ത്ര, ഡോക്‌ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് എന്നീ ചിത്രങ്ങളാണ് 2022ൽ ഈ റെക്കോർഡ് ബുക്കിങ് നേടിട്ടുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിലീസ് ദിവസമായ ഇന്ന് മാത്രം 1.84 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റഴിച്ചതെന്ന് ഇൻഡസ്ട്രി ട്രേഡർമാർ നൽകുന്ന വിവരം. ഇന്ത്യയിൽ മാത്രം 3800  സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രദർശനം ഇന്ന് വെളുപ്പിനെ അഞ്ച് മണി മുതൽ തന്നെ ആരംഭിച്ചിരുന്നു. 


ALSO READ : പഴയ കഥ പുതിയ അവതാർ; അവതാർ ദി വേ ഓഫ് വാട്ടർ റിവ്യൂ


ആദ്യഭാഗം റിലീസ് ചെയ്ത് 13 വർഷങ്ങൾക്ക് ശേഷമെത്തുന്ന അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെത്രിയെയും കേന്ദ്രീകരിച്ചാണ്. ഇന്ത്യയിൽ മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ ആറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 


2.91 മില്യൺ ഡോളറാണ് അവതാറിന്റെ ആഗോള തലത്തിലുള്ള ബോക്സ് ഓഫീസ് കളക്ഷൻ. അവതാറിന്റെ ആദ്യ ഭാഗ൦ നേടിയത് 2.8 ഡോളറാണ്. ജെയിംസ് കാമറൂണിന്റെ തന്നെ ടൈറ്റാനിക് എന്ന സിനിമയുടെ റെക്കോർഡാണ് അന്ന് അവതാർ തിരുത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.