Aviyal Movie OTT Release : ജോജു ജോർജിന്റെ അവിയൽ ആമസോൺ പ്രൈമിൽ എത്തി
Aviyal OTT Update : ചിത്രം ഏപ്രിൽ 7 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്.
കൊച്ചി : ജോജു ജോർജും അനശ്വര രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം അവിയൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു. ചിത്രം ഏപ്രിൽ 7 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിൽ പഴയകാലത്തെയും, ഇന്നത്തെ കാലത്തെയും പ്രണയവും, ആഗ്രഹങ്ങളും, ജീവിതവും ഒക്കെ വിഷയമായിരുന്നു.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാനിൽ മുഹമ്മദാണ്. ചിത്രത്തിൽ ആത്മീയ രാജേന്ദ്രനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജോസഫിന് ശേഷം ജോജുവും ആത്മീയയും ഒന്നിച്ച ചിത്രമാണ് അവിയൽ. പോക്കറ്റ് എസ്ക്യൂ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് അവിയൽ. റിലീസ് ചെയ്തത് ചിത്രത്തിൻറെ നിർമ്മാതാവ് സുജിത് സുരേന്ദ്രനാണ്.
ALSO READ: Aviyal Trailer : അവിയലിന്റെ ട്രെയിലറെത്തി; ചിത്രം ഏപ്രിൽ 7 ന്
ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ ഷാനിൽ മുഹമ്മദ് തന്നെയാണ്. സൂപ്പർഹിറ്റായ മങ്കി പെനിൻ ശേഷം ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയൽ. ചിത്രത്തിൽ പുതുമുഖ താരമായ സിറാജ്ജുദ്ധീനാണ് നായക വേഷത്തിൽ എത്തുന്നത്.
സിറാജ്ജുൻ, ജോജു ജോർജ്, അനശ്വര രാജൻ എന്നിവരെ കൂടാതെ കേതകി നാരായൺ, ആത്മീയ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, അഞ്ജലി നായർ, വിഷ്ണു എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ ജോജുവിന്റെ മകളായി ആണ് അനശ്വര രാജൻ എത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഒരു സംഗീത പ്രേമിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് 2 വര്ഷം കൊണ്ടാണ് പൂർത്തികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...