Aviyal Trailer : അവിയലിന്റെ ട്രെയിലറെത്തി; ചിത്രം ഏപ്രിൽ 7 ന്

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാനിൽ മുഹമ്മദാണ്.  

Written by - Zee Malayalam News Desk | Last Updated : Apr 2, 2022, 12:10 PM IST
  • ചിത്രം ഏപ്രിൽ 7 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
  • ചിത്രത്തിൽ പഴയകാലത്തെയും, ഇന്നത്തെ കാലത്തെയും പ്രണയവും, ആഗ്രഹങ്ങളും, ജീവിതവും ഒക്കെ വിഷയമാകുമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.
  • ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാനിൽ മുഹമ്മദാണ്.
  • ചിത്രത്തിൽ ആത്മീയ രാജേന്ദ്രനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
Aviyal Trailer : അവിയലിന്റെ ട്രെയിലറെത്തി; ചിത്രം ഏപ്രിൽ 7 ന്

Kochi : ജോജു ജോർജും അനശ്വര രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന  ചിത്രം അവിയലിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു. ചിത്രം ഏപ്രിൽ 7 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ പഴയകാലത്തെയും, ഇന്നത്തെ കാലത്തെയും പ്രണയവും, ആഗ്രഹങ്ങളും, ജീവിതവും ഒക്കെ വിഷയമാകുമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാനിൽ മുഹമ്മദാണ്.

ചിത്രത്തിൽ ആത്മീയ രാജേന്ദ്രനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജോസഫിന് ശേഷം ജോജുവും ആത്മീയയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും അവിയലിനുണ്ട്. പോക്കറ്റ് എസ്ക്യൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് അവിയൽ. ചിത്രത്തിൻറെ നിർമ്മാതാവ് സുജിത് സുരേന്ദ്രനാണ്.

ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ ഷാനിൽ മുഹമ്മദ് തന്നെയാണ്. സൂപ്പർഹിറ്റായ മങ്കി പെനിൻ ശേഷം ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയൽ. ചിത്രത്തിൽ പുതുമുഖ താരമായ സിറാജ്ജുദ്ധീനാണ് നായക വേഷത്തിൽ എത്തുന്നത്. 

സിറാജ്ജുൻ, ജോജു ജോർജ്, അനശ്വര രാജൻ എന്നിവരെ കൂടാതെ കേതകി നാരായൺ, ആത്മീയ,  സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ  ഡേവിസ്, അഞ്ജലി നായർ, വിഷ്ണു എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ ജോജുവിന്റെ മകളായി ആണ് അനശ്വര രാജൻ എത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഒരു സംഗീത പ്രേമിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് 2 വര്ഷം കൊണ്ടാണ് പൂർത്തികരിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News