റൺ ബേബി റൺ എന്ന തമിഴ് ചിത്രത്തിന് ശേഷം ജിയെൻ കൃഷ്ണകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'അയൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആൻ അ​ഗസ്റ്റിൻ ആണ് നായികയാവുന്നത്. മുരളി ​ഗോപിയാണ് അയൽ എന്ന ചിത്രത്തിലെ നായകൻ. ടിയാൻ എന്ന സിനിമക്ക് ശേഷം മുരളി ഗോപിയും സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിസ്റ്ററി ഡ്രാമ ശ്രേണിയിലുള്ള ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സിദ്ധിഖ്‌, ദർശന സുദർശൻ, രേഖ ഹാരീസ്, രവി സിംഗ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ് വിനോദ് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. എസ് യുവ ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രത്തിന്റെ ​ഗാനരചനയും സംഗീതവും നിർവഹിക്കുന്നത് മുരളി ഗോപി തന്നെയാണ്. എഡിറ്റിങ് അയൂബ് ഖാനും ശക്തി ശരവണൻ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. 


Also Read: Sandra Thomas: തന്റെ വിവാഹത്തെ കുറിച്ച് സാന്ദ്ര തോമസ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു


 


എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജെയിൻ പോൾ, കലാസംവിധാനം - രഞ്ജിത് കൊത്തെരി, മേക്കപ്പ് - ബൈജു ശശികല, കോസ്റ്റ്യൂം ഡിസൈനർ - ആയിഷ ഷഫീർ സേട്ട്, സൗണ്ട് ഡിസൈൻ - അരുൺ എസ് മണി, സൗണ്ട് മിക്സിങ് - വിഷ്ണു പി സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിതുൻ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ - ഷാരൂഖ് റഷീദ്, പ്രൊജക്റ്റ്‌ ഡിസൈനർ - എം എസ് അരുൺ, സ്റ്റിൽ ഫോട്ടോഗ്രാഫർ - നിദാദ് കെ എൻ, പബ്ലിസിറ്റി ഡിസൈൻ - ആനന്ദ് രാജേന്ദ്രൻ. പി ആർ ഒ - എ. എസ് ദിനേശ് , ആതിര ദിൽജിത്, ഓൺലൈൻ - ഒബ്സ്ക്യൂറ. തമിഴിൽ മികച്ച അഭിപ്രായമാണ് ആർ ജെ ബാലാജി നായകനായ "റൺ ബേബി റൺ" ലഭിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.