Ayalaan OTT Platform : ശിവകാർത്തികേയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സയൻസ് ഫിക്ഷൻ കോമഡി ചിത്രം അയലാൻ ഒടിടി റിലീസിന് ഒരുങ്ങുന്നു. ജനുവരി 12ന് തിയറ്ററിൽ എത്തിയ ചിത്രമാണ് ഇനി ഒടിടി റിലീസിനായി ഒരുങ്ങുന്നത്. ബോക്സ്ഓഫീസിൽ മികവ് പുലർത്തുമ്പോഴാണ് അയലാന്റെ ഒടിടി അവകാശം നേടിയിരിക്കുന്ന പ്ലാറ്റ്ഫോം ചിത്രത്തിന്റെ ഡിജിറ്റൽ സംപ്രേഷണത്തെ കുറിച്ച് അറിയിപ്പ് നൽകിയിരിക്കുന്നത്. ഇൻഡ്രു നേട്രു നാളെയ് എന്ന സിനിമയുടെ സംവിധായകനായ ആർ രവി കുമാറാണ് അയലാൻ ഒരുക്കിയിരിക്കുന്നത്


COMMERCIAL BREAK
SCROLL TO CONTINUE READING

അയലാൻ ഒടിടി പ്ലാറ്റ്ഫോമും റിലീസ് തീയതിയും


സൺ ഗ്രൂപ്പിന്റെ ഒടിടി പ്ലാറ്റ്ഫോമായ സൺ നെക്സ്റ്റിനാണ് അയലാന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ സംപ്രേഷണം ഉടൻ ആരംഭിക്കുമെന്നാണ് സൺ നെക്സ്റ്റ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ സംപ്രേഷണത്തിന് മുന്നോടിയായിട്ടുള്ള ഒടിടി പ്ലാറ്റ്ഫോമിന്റെ പ്രചാരണങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ അയലാൻ എന്ന് മുതൽ സൺ നെക്സ്റ്റിൽ സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം അയലാൻ ഫെബ്രുവരി 9 മുതൽ ഒടിടിയിൽ എത്തുമെന്നാണ്. നേരത്തെ ചിത്രത്തിന്റെ ഒടിടി റിലീസ് ഫെബ്രുവരി 16ന് ആകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


ALSO READ : Sam Bahadur OTT : ബോളിവുഡ് ചിത്രം സാം ബഹാദൂർ ഒടിടിയിൽ എത്തി; എവിടെ, എപ്പോൾ കാണാം?


അയലാൻ ബോക്സ് ഓഫീസ്


ധനുഷിന്റെ മാസ് ആക്ഷൻ ചിത്രം ക്യാപ്റ്റൻ മില്ലറിനൊപ്പം പൊങ്കലിന് ക്ലാഷ് റിലീസായി എത്തിയ സിനിമയാണ് അയലാൻ. വിക്കിപീഡിയ പ്രകാരം 83 കോടി ബജറ്റിലാണ് ശിവകാർത്തികേയൻ ചിത്രം കെജെആർ സ്റ്റുഡിയോസിന്റെ ബാനറിൽ കൊട്ടപാടി ജെ രാജേഷ് നിർമിച്ചിരിക്കുന്നത്. ചിത്രം റിലീസായി രണ്ടാഴ്ച പിന്നിടുമ്പോൾ 85 കോടിയോളം ഇതിനോടകം ബോക്സ് ഓഫീസിൽ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്.


ചിത്രത്തിൽ രാകുൽ പ്രീത് സിങ് ആണ് നായികയായി എത്തിയത്. ശരദ് കേൾക്കർ, ഇഷാ കൊപ്പിക്കാർ, ഭാനു പ്രിയ, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. നീരവ് ഷാ ആണ് ഛായാഗ്രാഹകൻ. 


ശിവകാർത്തികേയൻ നായകനായ വ്യത്യസ്തമായ ഒരു ചിത്രമാണ് അയലാൻ. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് നായക കഥാപാത്രത്തെ അവതരിപ്പിച്ച ശിവകാർത്തികേയൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തനിക്ക് തന്റെ ശമ്പളത്തേക്കാൾ പ്രധാനം സിനിമ റിലീസാകുക എന്നതാണെന്ന് ശിവകാർത്തികേയൻ നേരത്തെ വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.