Ayalvashi Ott Update: സൗബിന്റെ `അയൽവാശി` ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സിൽ മെയ് 19 മുതൽ അയൽവാശി സ്ട്രീമിങ്ങ് തുടങ്ങും.
സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം അയൽവാശി ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. മെയ് 19 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങും. സൗബിൻ ഷാഹിറിനെ കൂടാതെ ബിനു പപ്പുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നവാഗതനായ ഇർഷാദ് പരാരിയാണ് ചിത്രം സംവിധാനം ചെയ്തത്. സൗബിനെയും ബിനു പപ്പുവിനെയും കൂടാതെ നിഖില വിമൽ, നസ്ലെൻ, ലിജോമോൾ ജോസ്, പാർവതി ബാബു, അജ്മൽ ഖാൻ, ഗോകുലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
2022 ൽ മലയാളം ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ടൊവീനോ തോമസ് ചിത്രം തല്ലുമാല നിർമിച്ച ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെയും ലോക്കൽ അജണ്ടയുടെ ബാനറിൽ ആഷിഖ് ഉസ്മാനും തല്ലുമാലയുടെ രചയ്താവുമായ മുഹ്സിൻ പെരാരിയും ചേർന്നാണ് ചിത്രം നിർമിച്ചത്. സജിത്ത് പുരുഷൻ, ജേക്ക്സ് ബിജോയി, സിദ്ദിഖ് ഹൈദർ, ആഷിഖ് എസ്, സുധർമൻ വള്ളികുന്ന്, എൻ.എം ബാദുഷ, വിക്കി, കിഷൻ, എം.ആർ രാജാകൃഷ്ണൻ, റോണെക്സ് സേവ്യർ, മഷർ ഹംസ, നഹാസ് നാസർ, ഓസ്റ്റിൻ ഡാൻ, രോഹിത് കെ സുരേഷ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...