കൊച്ചി : മഞ്ജു വാര്യർ അഭിനയിച്ചു പ്രഭുദേവ നൃത്തസംവിധാനം ചെയ്ത കണ്ണില് കണ്ണില് എന്ന ഗാനം ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. അഭിനേതാക്കളായ കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, ടോവിനോ തോമസ്, നിവിൻ പോളി, സണ്ണി വെയ്ൻ, ഭാവന, പൂർണിമ, അനശ്വര, സംവിധായകരായ മഹേഷ് നാരായണൻ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങി വൻതാരങ്ങൾ ആണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സിനിമ പ്രവർത്തകർക്ക് പുറമെ രാഷ്ട്രീയ പ്രവർത്തകരും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേർസും ആണ് ഗാനം പങ്കുവച്ചത്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതികഠിനമായ നിർത്ത ചുവടുകളാണ് മഞ്ജു വാര്യർ അനായാസമായി ഈ ഗാനത്തിൽ  കാഴ്ചവച്ചിരിക്കുന്നത്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്ന പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്. ബി.കെ. ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്നു. ഈ ചിത്രത്തില്‍ ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ ആണ് പാടിയിരിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നതു . മലയാളമടക്കം 7 ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇംഗീഷ്, അറബി, തമിഴ്, തെലുങ്ക്,കന്നട ,ഹിന്ദി എന്നീ ഭാഷകളിലാണ് മലയാളത്തിന് പുറമെ ചിത്രം ഒരുക്കുന്നത്. ആഷിഫ് കക്കോടിയാണ് രചന. 


ALSO READ : Jaya Jaya Jaya Jaya He Movie : "ശാന്തേ സൗമ്യേ ശാലീനേ ശ്രീലോലേ"; ജയ ജയ ജയ ജയ ഹേയുടെ തീം സോങെത്തി, ചിത്രം ഉടൻ


മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.' ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്നു. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. 


ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. , ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍- രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി.എം.കെ., പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.