നടൻ ബാലഭാസ്കറിന്റെ മരണം സിനിമാലോകം ഞെട്ടലോടെയായിരുന്നു കേട്ടത്. പെട്ടെന്നുണ്ടായ അപകടത്തിൽ പല ദുരൂഹതകൾക് ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ സംഭവത്തിൽ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാർ ഡ്രൈവർ രംഗത്തെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

നഷ്ടപരിഹാരം ആവശ്യപ്പെട്ട് അർജുൻ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംസ്‌ ട്രിബ്യൂണലിനെ സമീപിച്ചു. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി. ബാലഭാസ്‌കറാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത്, അദ്ദേഹത്തിന്റെ അലക്ഷ്യമായ ഡ്രൈവിങാണ് അപകടകാരണമെന്ന് അര്‍ജുന്‍ ട്രിബ്യൂണലിനെ അറിയിച്ചു.


Also Read: നടൻ അർജുൻ സർജയുടെ മകൾക്ക് കോവിഡ്


ചികിത്സ ചെലവും മറ്റു കാര്യങ്ങളുമടക്കം 1.21 കോടിയുടെ നഷ്ടം തനിക്കുണ്ടായിട്ടുണ്ട്. ജീവിത മാര്‍ഗങ്ങളൊന്നുമില്ലെന്നും അര്‍ജുന്‍ തന്റെ ഹര്‍ജിയില്‍ പറയുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ, പിതാവ്, അമ്മ എന്നിവരെയാണ് അര്‍ജുന്‍ എതിര്‍ കക്ഷിയാക്കിയിട്ടുള്ളത്.


അതേസമയം, അര്‍ജുനാണ്‌ വാഹനം ഓടിച്ചിരുന്നത് എന്നാണ് അപകടം അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ്. എന്നാല്‍ പിന്‍സീറ്റിലാണ് താനിരുന്നതെന്നാണ് അര്‍ജുന്റെ വാദം.