നടൻ അർജുൻ സർജയുടെ മകൾക്ക് കോവിഡ്

ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുകയാണ് ഐശ്വര്യ. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും ആരും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും നടി വ്യക്തമാക്കി.

Last Updated : Jul 21, 2020, 11:37 AM IST
നടൻ അർജുൻ സർജയുടെ മകൾക്ക് കോവിഡ്

തമിഴ് നടൻ അർജുൻ സർജയുടെ മകളും തെലുങ്ക് നടിയുമായ ഐശ്വര്യ അർജുന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നടി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി സമ്പർക്കം പുലർത്തിയവരോട് കോവിഡ് പരിശോധന നടത്തണമെന്നും നടി പറയുന്നു.

ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുകയാണ് ഐശ്വര്യ. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും ആരും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും നടി വ്യക്തമാക്കി.

Also Read: വിമർശിച്ചവർക്ക് മറുപടി, പാടത്തിറങ്ങി ഞാറുനട്ട് സൽമാൻ ഖാൻ

അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രിയിൽ കഴിയുകയാണ്. 

More Stories

Trending News