മാസ് കാ ബാപ്പ് എന്നൊരു വിശേഷണം ചേരുന്ന നടനാണ് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ. ബ്ലോക്ബസ്റ്റർ സംവിധായകൻ അനിൽ രവിപുടിയും കൂലി ബാലയ്യക്കൊപ്പം ചേരുമ്പോൾ പിറക്കുക ആരാധകരെ കോൾമയിർ കൊള്ളിക്കുന്ന ഒരു സിനിമയായിരിക്കും എന്നതിൽ തർക്കമില്ല. ഇവർ ഒന്നിക്കുന്ന മാസ്സ് ആക്ഷൻ എന്റർടെയിനർ സിനിമ #NBK108 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ഷൈൻ സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഹു ഗരപതിയും ഹരീഷ് പെടിയും നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് അതിവേഗം പുരോഗമിക്കുകയാണ്. ഫാൻസിനുള്ള ആഘോഷങ്ങൾക്ക് ഉൾപ്പെടെ കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ദസറ നാളിൽ ചിത്രം തീയേറ്ററിലേക്ക് എത്തുമെന്നാണ് പ്രധാന അപ്‌ഡേറ്റ്. റിലീസ് പോസ്റ്ററിൽ മാസ്സ് ലുക്കിൽ കാണുന്ന ബാലകൃഷ്ണയോടൊപ്പം കാളി ദേവിയുടെ പ്രതിഷ്ഠയും കാണാം. നായികയായി കാജൽ അഗർവാൾ എത്തുന്നതോടൊപ്പം ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  കഴിഞ്ഞ രണ്ട് ബാലകൃഷ്‌ണ ചിത്രത്തിലെയും സംഗീത സംവിധായകനായ തമൻ തന്നെയാണ് #NBK108 ന്റെ സംഗീതം നിർവഹിക്കുന്നത്. ബാലകൃഷ്‌ണ, അനിൽ രവിപുടി, തമൻ എന്ന മാജിക്കൽ കോമ്പിനേഷൻ എത്തുമ്പോൾ ഇതുവരെ കാണാത്ത മാസ്സിൽ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല. 


തെലുങ്ക് സിനിമയിലെ മുടിചൂടാമന്നൻമാരാണ് എൻടിആർ കുടുംബം. ആന്ധ്ര മുൻ മുഖ്യമന്ത്രിയും തെലുങ്ക് സിനിമാലോകത്തെ അഗ്രഗണ്യനും ആയിരുന്ന എൻടി രാമറാവുവിന്റെ മകനാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ. ജൂനിയർ എൻടിആർ ബാലയ്യയുടെ സഹോദരൻ നന്ദമൂരി ഹരികൃഷ്ണയുടെ മകനാണ്. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ബാലയ്യയുടെ സഹോദരീ ഭർത്താവും ആണ്. 2014 ൽ തെലുങ്ക് ദേശം പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് ഹിന്ദുപ്പുരിൽ നിന്ന് വിജയിച്ച് എംഎൽഎ ആയ ചരിത്രവും ഉണ്ട് ബാലയ്യക്ക്. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത വീരസിംഹ റെഡ്ഡിയാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.


 #NBK108 ന്റെ  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സി റാം പ്രസാദ് ആണ്. എഡിറ്റിംഗ് - തമ്മി രാജു, പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, സംഘട്ടനം - വി വെങ്കട്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - എസ് കൃഷ്‌ണ, പിആർഒ - ശബരി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.