രാമലീലയ്ക്ക് ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന 'ബാന്ദ്ര'യിലെ വീഡിയോ ​ഗാനമെത്തി. റക്ക റക്ക എന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ദിലീപും തമന്നയും ചേർന്നുള്ള ഒരടിപൊളി ഡാൻസ് നമ്പറാണിത്. നവംബർ 10ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രം നവംബറിൽ റിലീസിനെത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ റിലീസ് തിയതി അറിയിച്ചിരുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് ബാന്ദ്രയിൽ നായികയായെത്തുന്നത്. തമന്നയുടെ ആദ്യ മലയാള ചിത്രമാണിത്. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ്  തിരക്കഥ ഒരുക്കുന്നത്.



Also Read: Neethi Movie: നീതി നിക്ഷേധിക്കപ്പെട്ട മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി 'നീതി' നവംബർ 17ന് തിയേറ്ററുകളിലേക്ക്


 


സോഷ്യൽ മീഡിയയിൽ ടീസർ വൈറലായിരുന്നു. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ദീപക് പരമേശ്വരൻ, കലാസംവിധാനം - സുബാഷ് കരുണ്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.