മമ്മൂട്ടിയുടെ റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബസൂക്ക. നവാഗതനായ ഡിനോ തോമസ്  ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി സ്റ്റൈലിഷ് വേഷത്തിലാണ് എത്തുക. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് നാളെ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. നാളെ നവംബർ 12 ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രൈം ഡ്രാമ ജോണറിലാണ് ബസൂക്ക എത്തുന്നത്. ബസൂക്കയുടെ ഫസ്റ്റ് ലുക്ക് വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോർട്ട്. ഏറ്റവും നൂതനമായ ഒരു പ്രമേയമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് 'ബസൂക്ക' അവതരിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ബസൂക്കയ്ക്കുണ്ട്. നിമേഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.


ALSO READ : L2 : Empuraan : റഷ്യൻ റൈഫിളുമായി യുദ്ധമുഖത്ത് ഖുറേഷി അബ്രഹാം; എമ്പുരാൻ ഫസ്റ്റ്ലുക്ക് എത്തി



ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നു. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‍ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


മലയാളത്തിൽ പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് 'ബസൂക്ക' സംവിധാനം ചെയ്യുന്ന ഡിനോ ഡെന്നിസ്. സഹിൽ ശർമ്മ ആണ് സഹനിർമാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൂരജ് കുമാർ. മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന തന്റെ സ്വപ്‍നത്തിന്റെ പരിസമാപ്‍തിയാണ് 'ബസൂക്ക' എന്നാണ് ഡിനോ ഡെന്നിസ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തെപോലെ അനുഭവപരിചയമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമാണ്. അതിന്റെ ത്രില്ലിലാണ് ഞാൻ- ഡിനോ പറയുന്നു. ആദ്യമായി ലെജൻഡ് മമ്മൂട്ടിയോടൊപ്പം വർക്ക് ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്നായിരുന്നു സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാർ പറഞ്ഞത്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.