ഇസ്ലാമിക ഭീകരത നിറഞ്ഞുനിൽക്കുന്നു; ബീസ്റ്റിനെ വിലക്കി ഖത്തറും
ഇസ്ലാമിക് ഭീകരതയും പാകിസ്ഥാനെതിരെയുള്ള പരാമർശങ്ങളും ചിത്രത്തിലുണ്ടെന്ന് കാണിച്ചാണ് വിലക്കേർപ്പെടുത്താൻ ഖത്തർ തീരുമാനിച്ചത്.
ദളപതി വിജയ് നായകനാകുന്ന ബീസ്റ്റ് ഏപ്രിൽ 13ന് റിലീസ് ചെയ്യാനിരിക്കെ ചിത്രത്തെ വിലക്കി രണ്ട് രാജ്യങ്ങൾ. ഇസ്ലാമിക ഭീകരത പരാമർശമുണ്ടെന്ന് കാണിച്ച് കുവൈത്താണ് ചിത്രം ആദ്യം വിലക്കിയത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം ഖത്തറും ചിത്രത്തിന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇസ്ലാമിക് ഭീകരതയും പാകിസ്ഥാനെതിരെയുള്ള പരാമർശങ്ങളും ചിത്രത്തിലുണ്ടെന്ന് കാണിച്ചാണ് വിലക്കേർപ്പെടുത്താൻ ഖത്തർ തീരുമാനിച്ചത്. അതേസമയം യുഎഇ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും. ഇത്തരത്തിൽ ചിത്രത്തിന്റെ റിലീസിന് വിലക്ക് ഏർപ്പെടുത്തുന്നത് കളക്ഷനെ ബാധിക്കാനുള്ള സാധ്യതയുമുണ്ട്. ഡോക്ടർ എന്ന ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയുന്ന ചിത്രമാണ് ബീസ്റ്റ്. വീര രാഘവൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ വിജയ് എത്തുന്നത്.
പൂജ ഹെഗ്‌ഡെ, അപർണ ദാസ്, ഷൈൻ ടോം ചാക്കോ, സെൽവരാഘവൻ തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മൂന്ന് പാട്ടുകളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇത്തവണ സാധാരണയായി വിജയ് ചിത്രങ്ങളുടെ റിലീസിന് മുൻപേയുള്ള ഓഡിയോ ലോഞ്ച് പരിപാടി ഉണ്ടായിരുന്നില്ല. ആരാധകരെ ചെറിയ തോതിൽ അത് നിരാശപ്പെടുത്തിയിട്ടുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...