വിജയ് നായകനായെത്തെിയ ബീസ്റ്റിന് പ്രേക്ഷകർക്കിടയിൽ ലഭിച്ചത് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു. ചിലർ ചിത്രത്തിലെ സ്ഥിരം വിജയ് ടച്ചുണ്ടായിരുന്നില്ലെന്നും മറ്റ് ചിലർ ഇതൊരു പാതി ചത്ത വിജയ് ചിത്രമാണെന്ന് വരെയും വിമർശിച്ചു. ഏപ്രിൽ 13-ന് തീയേറ്റർ റിലീസിനെത്തിയ ചിത്രത്തിൽ റോ ഏജൻറായാണ് വിജയ് എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിൽ തന്നെ പാകിസ്താനിൽ നിന്നും ഫൈറ്റർ ജെറ്റിൽ തീവ്രവാദിയെയുമായി എത്തുന്ന രംഗം വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു.  പാക് സൈന്യത്തിൻറെ കണ്ണ് വെട്ടിച്ച് സുഖോയ് യുദ്ധ വിമാനത്തിലാണ് വിജയ് തീവ്രവാദിയെ കടത്തുന്നത്. എന്നാൽ ഇത് സാമാന്യ യുക്തിക്ക് എതിരാണെന്നാണ് ചിത്രത്തിനെ വിലയിരുത്തുന്നവർ ചൂണ്ടിക്കാണിച്ചത്.


 



ഇതിന് പിന്നാലെയാണ് ഇന്ത്യൻ വ്യോമസേനയിലെ ഒരു പൈലറ്റും രംഗത്ത് വന്നത്. എനിക്ക് ചോദ്യങ്ങൾ ഒരു പാടുണ്ട് എന്ന ക്യാപ്ഷനോടെ അദ്ദേഹം ഫൈറ്റർ ജെറ്റ് രംഗങ്ങളാണ് ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് ഇത് റീ ട്വീറ്റ് ചെയ്തത്. 3344 റീ ട്വീറ്റുകളും, 10000-ന് മുകളിൽ ലൈക്കുകളുമാണ്  പോസ്റ്റിന് ലഭിച്ചത്.


പലരും ഇതിന് താഴെ കമൻറുകളുമിട്ടു. ചിലർ കെജിഎഫിൻറെ ക്ലൈമാക്സ് രംഗത്തിലും ഇത്തരം ചില പ്രശ്നങ്ങളുണ്ടെന്ന് കമൻറിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒപ്പം അജിത്ത്,രജനി എന്നിവരുടെ ചില ആക്ഷൻ രംഗങ്ങളും പലരും കമൻറിടുകയും. ഹോളിവുഡ് താരങ്ങൾ അജിത്തിൽ നിന്ന് പഠിക്കണം എന്നും വരെയും ചൂണ്ടിക്കാണിച്ചു.


വിജയ്, പൂജാ ഹെഗ്ഡെ,ഷൈൻ ടോം ചാക്കോ, ശെൽവ രാഘവൻ, അപർണാ ദാസ്, സതിഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. 600 കോടിക്ക് മുകളിൽ നേടി ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റാണെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.