വിജയുടെ സിനിമ ചരിത്രത്തിൽ തന്നെ വലിയ ബഹളം ഒന്നുമില്ലാത്ത ഒരു 'സിംപിൾ' ഇൻട്രോയാണ് ബീസ്റ്റിൽ നെൽസൺ നൽകിയിരിക്കുന്നത്. അതായത് ബീസ്റ്റ് ആദ്യ പകുതി കഴിയുമ്പോൾ ഇതൊരു പക്കാ 'നെൽസൻ' പടമെന്ന് മനസ്സിലാക്കാൻ പറ്റും. വീര രാഘവൻ എന്ന എക്‌സ് - റോ ഏജന്റ് യാദൃശ്ചികമായി ഹൈജാക്ക് ചെയ്യപ്പെട്ട ഒരു മാളിൽ കുടുങ്ങിപോയാൽ എന്ത് സംഭവിക്കും? രക്ഷകനായി വിജയ് അവതരിക്കും എന്നുള്ള ക്ളീഷേ റൂട്ടിൽ തന്നെയാണ് ചിത്രം നീങ്ങുന്നതെങ്കിലും ഒരു "രക്ഷകൻ" സിനിമ കാറ്റഗറിയിൽ ഒതുങ്ങാതെ നെൽസൻ "വേറെ മാരി" ചെയ്ത് വെച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ചിത്രം വിജയ് ഫാൻസിന് വേണ്ടി മാത്രം ചെയ്തതല്ല. വിജയ് എന്ന നടന്റെ സ്റ്റാർഡം യൂസ് ചെയ്തിട്ടുണ്ട് എന്നതിൽ സംശയമില്ല. എന്നാൽ വിജയെ മാത്രം മുൻ നിർത്തിയുള്ള തിരക്കഥയല്ല ഇവിടെയുള്ളത്. ഓരോ ക്യാരക്ടേഴ്സിനും അവരവരുടെ സ്‌പേസ് കൊടുത്ത് നല്ല ഒരു ക്ളീൻ എന്റർടെയിനറായിട്ടാണ് ചിത്രം നീങ്ങുന്നത്. 



 


Also Read: Beast : നാളെ വിജയുടെ ബീസ്റ്റിനെ വരവേൽക്കാൻ അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനങ്ങൾ; കൂടാതെ ഫ്രീ ടിക്കറ്റും


ഒരു പക്കാ മാസ് മസാല ചിത്രം പ്രതീക്ഷിച്ചാൽ നിരാശ മാത്രമായിരിക്കും ഫലം. നെൽസൻ സ്റ്റൈൽ രീതി പ്രതീക്ഷിച്ചാൽ പൈസ വസൂൽ ചിത്രവും. ഡോക്ടർ ഇഷ്ടപെടുന്ന പ്രേക്ഷകന് രണ്ടിരട്ടി ഇഷ്ടമാകും വീര രാഘവന്റെ വീരോചിത പ്രകടനം. ഡോക്ടറിലെ പോലെ തന്നെ ഡാർക്ക് ഹ്യുമർ ജോണറാണ് ബീസ്റ്റിലും നെൽസൻ ട്രീറ്റ് ചെയ്തിരിക്കുന്നത്.


Also Read: Actor Vijay Interview: 10 വർഷമായി അഭിമുഖങ്ങളിൽ നിന്ന് മാറി നിന്നു; കാരണം വെളിപ്പെടുത്തി വിജയ്


എടുത്ത് പറയേണ്ടത് അനിരുദ്ധിന്റെ ബിജിഎം ആണ്. പ്രേക്ഷകനെ വേറെ ലെവലിൽ കൊണ്ടുപോകുന്ന ബിജിഎം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഇടവേളയ്ക്ക് മുൻപുള്ള 15 മിനിറ്റ് അനിരുദ്ധ് സംഭവമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.