Beast OTT Release : ബീസ്റ്റിന്റെ ഒടിടി അവകാശങ്ങൾ നേടി നെറ്റ്ഫ്ലിക്സും സൺനെക്സ്റ്റും
റിപ്പോർട്ടുകൾ അനുസരിച്ച് നാല് ആഴ്ചകൾക്ക് ശേഷമായിരിക്കും ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുക
Chennai : വിജയിയുടെ ഏറ്റവും പുതിയ ചിത്രം ബീസ്റ്റിന്റെ ഒടിടി അവകാശങ്ങൾ നെറ്റ്ഫ്ലിക്സും സൺനെക്സ്റ്റും നേടിയാതായി റിപ്പോർട്ട്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഏപ്രിൽ 13 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൻറെ ഒടിടി അവകാശങ്ങൾ ഈ പ്ലാറ്റ്‌ഫോമുകൾ നേടിയതായി ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല.
റിപ്പോർട്ടുകൾ അനുസരിച്ച് നാല് ആഴ്ചകൾക്ക് ശേഷമായിരിക്കും ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുക. അതായത് മെയ് 13 ന് അർധരാത്രിയോടെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തുമെന്നാണ് പ്രതീക്ഷ. കലാനിധിമാരന്റെ സൺ പിക്ച്ചേഴ്സ് ആണ് ചിത്രം നിർമ്മിച്ചത്. വിജയിയുടെ 65-ാം ചിത്രമാണ് ബീസ്റ്റ്. പ്രമുഖ സംവിധായകൻ നെൽസൺ ദിലീപ്പ്കുമാർ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ബീസ്റ്റ്.
ALSO READ: പ്രേക്ഷകർ പറയുന്ന യഥാർത്ഥ 'ബീസ്റ്റ്' എക്സ്പീരിയൻസ്; വിജയ് മാറി ചിന്തിച്ചു തുടങ്ങിയോ?
ഒരു വിജയ് ചിത്രമെന്ന് ഒരു നിമിഷം പോലും തോന്നിപ്പിക്കാത്ത മേക്കിങ് തന്നെയാണ് സംവിധായകൻ നെൽസൺ ചിത്രത്തിൽ സമീപിച്ചിരിക്കുന്നത്. മാസ്റ്റർ ചിത്രത്തിൽ സംവിധായകൻ ലോകേഷ് കനകരാജ് 50 - 50 ധാരണയിൽ പടം ചെയ്തെങ്കിൽ ഇവിടെ നെൽസൺ 100% തന്റെ പടമാക്കി മാറ്റിയിരിക്കുകയായിരുന്നു. ഒരു മാസ്സ് പ്രതീക്ഷിച്ചുപോയ വിജയ് ആരാധകർ നിരാശയിലും വിഷമത്തിലുമാക്കുകയായിരുന്നു
നെൽസന്‍റെ മുൻ ചിത്രമായ ഡോക്ടറിനേക്കാൾ പ്രേക്ഷകരിൽ ആകാംഷ നിറയ്ക്കാൻ സാധിക്കുന്ന ഒട്ടനവധി കഥാസന്ദർഭങ്ങൾ ബീസ്റ്റിൽ ഉണ്ടായിരുന്നിട്ടും പ്രേക്ഷകർക്ക് ആവേശവും അഡ്രിനാലിൻ റഷും പകരുന്ന ഒറ്റ രംഗം പോലും ബീസ്റ്റ് എന്ന ചിത്രത്തിൽ ഇല്ല. വെറുതെ കുറച്ച് ആക്ഷൻ രംഗങ്ങൾ കാണിച്ച് കഥ പുരോഗമിക്കുന്നു എന്നല്ലാതെ അവ യാതൊരു തരത്തിലെ സ്വാധീനവും സിനിമയിൽ ഉണ്ടാക്കുന്നില്ലെന്നതും ആരാധകരിൽ പോലും നിരാശയുണ്ടാക്കി.
ചെന്നൈയിലെ ഒരു മാൾ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നതും, തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. തെന്നിന്ത്യൻ താരം പൂജ ഹെഡ്ഗെയാണ് വിജയുടെ നായികയായി ചിത്രത്തിലെത്തിയത്. മലയാളി നടൻ ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. മലയാളി താരം അപർണ ദാസിന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...