2011ൽ അനൂപ് മേനോന്റെ രചനയിൽ വി.കെ പ്രകാശ് ഒരുക്കിയ ചിത്രമാണ് ബ്യൂട്ടിഫുൾ. തിയറ്ററുകളിൽ വൻ വിജയമായി തീർന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ബ്യൂട്ടിഫുൾ ഇറങ്ങി 12 വർഷങ്ങൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ബ്യൂട്ടിഫുൾ 2 എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന തുടങ്ങിക്കഴിഞ്ഞു. അനൂപ് മേനോൻ തന്നെയാണ് രണ്ടാം ഭാ​ഗത്തിന്റെയും രചന നിർവഹിക്കുന്നത്. ചിത്രത്തിന് തുടക്കമിടുമ്പോൾ എല്ലാവരുടെയും പ്രാർത്ഥനയും അനു​ഗ്രഹവും സ്നേഹവും ഉണ്ടാകണമെന്ന് അനൂപ് മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം സംവിധാനം ചെയ്യുന്നത് വി.കെ പ്രകാശ് തന്നെയാണ്. അതേസമയം ചിത്രത്തിൽ ജയസൂര്യ ഉണ്ടാകുമോ എന്ന ചോദ്യം ആരാധകരുടെ ഭാ​ഗത്ത് നിന്ന് ഉയർന്നിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ ജയസൂര്യ ഉണ്ടാകില്ലയെന്നാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ എൻ എം ബാദുഷ വ്യക്തമാക്കിയത്. പകരം ചിത്രത്തിന്റെ സ്ക്രിപ്റ്റ് ആവശ്യപ്പെടും പ്രകാരം ഒരു നടനെ സിനിമയുടെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കും. കാനഡയിലെ വാകോവറിലായിരിക്കും ബ്യൂട്ടിഫുൾ 2ന്റെ ചിത്രീകരണം നടക്കുകയെന്നും ബാദുഷ അറിയിച്ചു.



ഒരുഘട്ടത്തിൽ മലയാളത്തിൽ അനൂപ് മേനോൻ-ജയസൂര്യ കൂട്ടുകെട്ടിന് തുടക്കം കുറിച്ച ചിത്രങ്ങളിൽ ഒന്നാണ് വികെപി ഒരുക്കിയ ബ്യൂട്ടിഫുൾ. അനൂപ് മേനോനും ജയസൂര്യയും അവതരിപ്പിച്ച കഥാപാത്രങ്ങളും സൗഹൃദവും സിനിമയുടെ അപ്രതീക്ഷിത ക്ലൈമാക്സും എല്ലാം പ്രേക്ഷകർ ഇരും കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.


Also Read: Nadhikalil Sundari Yamuna: തിയേറ്ററുകളിൽ ചിരിനിറയ്ക്കാൻ 'നദികളിൽ സുന്ദരി യമുന' എത്തുന്നു; സെപ്റ്റംബർ 15ന് റിലീസ്


ബാദുഷ പ്രൊഡക്ഷൻസിന്റെയും യെസ് സിനിമ കമ്പനിയുടെയും ബാനറിൽ എൻ എം ബാദുഷയും ആനന്ദ്കുമാറും റിജു രാജനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോമോൻ ടി ജോൺ ക്യാമറയും മഹേഷ് നാരയണൻ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിക്കും. രജീഷ് വേഗ ചിത്രത്തിന് സംഗീതം നൽകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.