പാർത് സുരി, നൈന ഗാംഗുലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കുന്ന 'ബ്യൂട്ടിഫുളി'ന്‍റെ ട്രെയിലറിനെതിരെ രൂക്ഷ വിമര്‍ശനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമിതമായ ഗ്ലാമർ രംഗങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ഒരു ബി ഗ്രേഡ് സിനിമയുടെ നിലവാരമാണ് ട്രെയിലറിനുള്ളതെന്നാണ് പ്രധാന വിമര്‍ശനം. 


ആർജിവി അടുത്തിടെയായി മോശം സിനിമകള്‍ മാത്രമാണ് ഒരുക്കുന്നതെന്നു൦ വിമര്‍ശനമുണ്ട്. 


ചേരിയിലെ രണ്ടുപേർ പ്രണയത്തിലാകുന്നതും പിന്നീട് അതിൽ ഒരാൾ വലിയ നിലയിൽ എത്തുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം.



രാം ഗോപാൽ വർമ്മ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഗസ്‌ത്യ മഞ്ജുവാണ്. 


രംഗീലയുടെ രണ്ടാം ഭാഗമെന്ന നിലയിലാണ് ചിത്ര൦ ഒരുക്കിയിരിക്കുന്നത്. ഇത് രംഗീലയുടെ രണ്ടാം ഭാഗം പോലെയാണെന്ന് ട്രെയിലർ ട്വീറ്റ് ചെയ്ത് രാം ഗോപാൽ വർമ്മ പറഞ്ഞു.