`സുരക്ഷിതഭവനം` പദ്ധതിയുടെ മറവില്‍ തട്ടിപ്പ്; കരുതിയിരിക്കണമെന്ന് ഫെയ്സ്ബുക്ക് പൊസ്റ്റിലൂടെ നടന്‍ ദിലീപ്
നിരാലംബരുമായവര്‍ക്കു തലചായ്ക്കാന്‍ ഒരിടം എന്ന ലക്ഷ്യത്തോടെ നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സുരക്ഷിതഭവനം പദ്ധതി തുടക്കത്തിലെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ദിലീപ്. പദ്ധതിയുടെ പേരില്‍ ജനങ്ങളില്‍ നിന്നും ചിലര്‍ പണം പിരിക്കുന്നുണ്ടെന്നും ഇത്തരം പെരുങ്കള്ളന്മാരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ദിലീപ് ഫെയ്സ്ബുക്ക് പൊസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി.
കൊച്ചി: നിരാലംബരുമായവര്‍ക്കു തലചായ്ക്കാന്‍ ഒരിടം എന്ന ലക്ഷ്യത്തോടെ നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സുരക്ഷിതഭവനം പദ്ധതി തുടക്കത്തിലെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ദിലീപ്. പദ്ധതിയുടെ പേരില്‍ ജനങ്ങളില്‍ നിന്നും ചിലര്‍ പണം പിരിക്കുന്നുണ്ടെന്നും ഇത്തരം പെരുങ്കള്ളന്മാരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ദിലീപ് ഫെയ്സ്ബുക്ക് പൊസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി.
പദ്ധതിയുടെ പേരില്‍ പലരും പണപ്പിരിവ് നടത്തുന്നുണ്ടെന്നും ഇത്തരം പെരുങ്കള്ളന്മാരെ ജനം തിരിച്ചറിയണം എന്നും ദിലീപ് ഫേസ്ബുക്കില്‍ പറയുന്നു. വീടു വാങ്ങിത്തരം എന്നു പറഞ്ഞ് അപേക്ഷ ഫീസ് എന്ന നിലയ്ക്കാണു പണപ്പിരിവ് നടത്തുന്നത്. എന്നാല്‍ പദ്ധതിയുടെ പേരില്‍ യാതൊരുവിധ പണപ്പിരിവും നടത്താന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും പൊതുജനങ്ങളും പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഇക്കാര്യം ശ്രദ്ധിക്കണം എന്നും ദിലീപ് പറയുന്നു.