കൊല്‍ക്കത്ത: പ്രമുഖ ബംഗാളി ചലചിത്രകാരനും ദേശിയ അവാർഡ് ജേതാവുമായ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് 77 വയസ്സുണ്ട്.  1968-ൽ പുറത്തിറങ്ങിയ സമയേർ കാച്ചേ എന്ന ഹൃസ്വ ചിത്രത്തിലൂടെയാണ് അദ്ദേഹം ചലചിത്ര മേഖലയിലേക്ക് എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ സിനിമ യിലെ മികച്ച സംവിധായകരിലൊരാളായ ബുദ്ധദേബിന് അഞ്ചു തവണ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 8 മണിക്കാണ് വീട്ടില്‍ വെച്ച്‌ അദ്ദേഹം അന്തരിച്ചത്.


ALSO READ : ഗായിക സുജാത പങ്കുവെച്ച കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു


കൽക്കട്ടയിലെ കോളേജ്കളിലൊന്നിൽ ഇക്കണോമിക്സ് വിഭാഗം പ്രൊഫസറായിട്ടായിരുന്നു അദ്ദേഹം തൻറെ കരിയർ ആരംഭിച്ചത്. പിന്നീട് പടി പടിയായി സിനിമയിലേക്ക് എത്തി.ഭാഗ് ബഹാദൂര്‍, ചരാചര്‍, ഉത്തര എന്നീ സിനിമകള്‍ ദേശിയ അവാർഡ് നേടി.


ALSO READ: തന്റെ നിലപാടുകളെ ചോദ്യം ചെയ്യാൻ വന്നാൽ നിയമ നടപടിയുമായി മുന്നോട്ട് പോകും: Lakshmi Priya


13-ൽ അധികം ഡോക്യുമെൻററികളും  20-ൽ അധികം സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. 2018-ൽ പുറത്തിറങ്ങിയ ഉരോഹാജ് ആണ് അവസാനത്തെ ചിത്രം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക