Bermuda Movie Release : `കുഞ്ഞുണ്ണി മാഷും ബെർമുഡയിലുണ്ട്`; ശ്രദ്ധനേടി ഷെയിൻ നിഗം പങ്കുവെച്ച കുറിപ്പ്
കുഞ്ഞുണ്ണി മാഷിന്റെ `ഒരു ചെറിയ മരം അതിലൊരു വലിയ വനം അതാണെന്റെ മനം` എന്ന കവിതാശകലം ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കുറിപ്പിൽ പറയുന്നത്.
ഷെയിൻ നിഗത്തിന്റെ പുതിയ ചിത്രം ബെർമുഡയിൽ കുഞ്ഞുണ്ണി മാഷുമുണ്ടെന്ന് താരത്തിന്റെ കുറിപ്പ്. ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. കുഞ്ഞുണ്ണി മാഷിന്റെ 'ഒരു ചെറിയ മരം അതിലൊരു വലിയ വനം അതാണെന്റെ മനം' എന്ന കവിതാശകലം ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കുറിപ്പിൽ പറയുന്നത്. ഞങ്ങളുടെ സിനിമയ്ക്ക് ഇതിലപ്പുറം ഒരു അടയാളപ്പെടുത്തലില്ല ആ വലിയ ചിന്തകന് ഓർമ്മ പ്രമാണങ്ങൾ എന്നും കുറിപ്പിൽ കൂട്ടി ചേർത്തിട്ടുണ്ട്. ഈ വരികൾ നൽകിയ ഡിസി ബുക്ക്സിനും നന്ദി അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് 19 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രമാണ് ബെർമുഡ. എന്നാൽ ചില സാങ്കേതിക പ്രശ്‍നങ്ങൾ മൂലം ചിത്രത്തിൻറെ റിലീസ് മാറ്റി വെക്കുകയായിരുന്നു.
രണ്ടാം തവണയാണ് ചിത്രത്തിൻറെ റിലീസ് മാറ്റിവെക്കുന്നത്. ആദ്യം ജൂലൈ 29 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ബെർമുഡ. കോമഡി എന്റെർറ്റൈനെർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ബർമുഡ. ചിത്രത്തിൽ ഇന്ദുഗോപൻ എന്ന കഥാപാത്രമായി ആണ് ഷെയിൻ നിഗം എത്തുന്നത്. ഹൈപ്പർ ആക്റ്റീവ് ബ്രെയിൻ ഉള്ള ഒരാളാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്ന കഥാപാത്രം. ചിത്രത്തിലെ മോഹൻലാൽ ആലപിച്ച ഗാനം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടാതെ ചോദ്യചിഹ്നം പോലെ എന്ന ഗാനത്തിന്റെ സ്റ്റുഡിയോ കട്ട് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് രമേശ് നാരായണനാണ്. ഓടാതെ ചിത്രത്തിലെ നീ ഒരിന്ദ്രജാലമേ എന്ന ഗാനവും പുറത്തുവിട്ടിരുന്നു. ഈ ഗണത്തിലും വിനായക് ശശികുമാറിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രമേശ് നാരായൺ ആണ്.
ALSO READ: Bermuda Movie Release : ഷെയ്ൻ നിഗം ചിത്രം ബെർമുഡയുടെ റിലീസ് മാറ്റി; പുതിയ തീയതി ഉടൻ അറിയിക്കും
കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ബർമൂഡയിൽ ഷെയ്ൻ നിഗത്തിന്റെ നായികയായി എത്തുന്നത്. സന്തോഷ് ശിവന്‍റെ 'ജാക്ക് ആന്‍ഡ് ജില്‍', 'മോഹ' എന്നീ ചിത്രങ്ങളിലും ഷെയ്ലീ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ഗായകനായി എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ടി.കെ. രാജീവ് കുമാർ ചിത്രമായ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലെ 'കൈതപ്പൂവിൻ കന്നികുറുമ്പിൽ' എന്ന് തുടങ്ങുന്ന ഗാനം മോഹൻലാൽ പാടിയിരുന്നു. നവാഗതനായ കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഇന്ദുഗോപന്‍ ഒരു പരാതിയുമായി എത്തുന്നതോടെയാണ് ചിത്രത്തിന്‍റെ കഥാവികാസം സംഭവിക്കുന്നത്. സബ് ഇൻസ്പെക്ടർ ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...