Thiruvananthapuram : യുവതാരം Shane Nigam നെ നായകനാക്കി TK Rajiv Kumar സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് "ബർമുഡ" എന്ന് പേരിട്ടു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പൂജയും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്നു. Bermuda എന്ന പേര് ചിത്രത്തിന് നല്‍കിയതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‌ചയായിരിക.


COMMERCIAL BREAK
SCROLL TO CONTINUE READING


ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് മുതലാണ് ആരംഭിക്കുന്നത്. തിരുവനന്തപുരം പശ്ചാത്തലമായി ചിത്രീകരിക്കുന്ന സിനിമ 24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


ALSO READ : "വെറുപ്പ് ഒരു തരി മതി" അത് ഒരു തീ ആയിട്ടങ്ങട്ട് ആളിക്കത്തും, ചോര മണക്കുന്ന കുരുതിയുടെ ടീസർ പുറത്ത്


ചിത്രത്തിൽ ഷെയ്ൻ നിഗമിനെ കൂടാതെ വിനയ് ഫോർട്ട്, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുധർശൻ, ദിനേഷ് പണിക്കർ, കോട്ടയം നസീർ, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിൽ ഉണ്ട്. 


ഇന്ദുഗോപന്‍ എന്ന കഥാപാത്രമാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത്. വിനയ് ഫോര്‌ട്ട് അവതരിപ്പിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വായുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്ന ഇന്ദുഗോപന്റെ പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. നര്‍മത്തില്‍ ചാലിച്ച കഥാ സന്ദര്‍ഭമാണ് ചിത്രത്തില്‍ ഉള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.


ALSO READ : The Great Indian Kitchen കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആമസോൺ പ്രൈമിൽ സംപ്രേക്ഷണം ആരംഭിച്ചു


നവാഗതനായ കൃഷ്ണദാസ് പങ്കിയാണ് രചന നിർവഹിച്ചിരിക്കുന്നത്. മണിരത്നം സിനിമകളില്‍ അസോസിയേറ്റായി പ്രവർത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ബര്ഡമുഡയ്ക്കു വേണ്ടി ക്യാമറ ചെയ്യുന്നത്. രമേഷ് നാരായൺ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


ALSO READ : അത് ബാധ കൂടിയതാണോ? സസ്പെൻസ് നിറച്ച് ചതുർ മുഖത്തിൻറെ ട്രെയിലർ


വെയില്‍ എന്ന ചിത്രത്തിന്റെ വിവാദത്തിന് ശേഷം അധികം ചിത്രങ്ങള്‍ ഒന്നും ഷെയ്ന്‍ ഇതുവരെ തിരഞ്ഞെടുത്തിരുന്നില്ല. ഉല്ലാസവും വെയിലുമാണ് ഷെയ്ന്റെ റിലീസിനായി കാത്തിരിക്കുന്ന മറ്റ് ചിത്രങ്ങള്‍. വിവാദവും അതിനിടെ താരം നേരത്തെ കരാറില്‍ ഏര്‍പ്പെട്ടിരുന്ന ചിത്രങ്ങളുടെ പൂര്‍ത്തികരണത്തിനായി താരം കാത്തിരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.