"വെറുപ്പ് ഒരു തരി മതി" അത് ഒരു തീ ആയിട്ടങ്ങട്ട് ആളിക്കത്തും, ചോര മണക്കുന്ന കുരുതിയുടെ ടീസർ പുറത്ത്

പ്രതികാര ദാഹം കാണിക്കുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രത്തിൻറെ  പ്രമേയം  

Written by - Zee Hindustan Malayalam Desk | Last Updated : Apr 3, 2021, 09:02 PM IST
  • കേവലം ഒരുമാസം കൊണ്ടാണ് ചിത്രത്തിൻറെ ഷൂട്ടിങ്ങ് പൂർത്തിയായത്
  • പൃഥിരാജ് പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും
  • മനുവാര്യർ സംവിധാനം ചെയ്ത്. അനീഷ് പള്ളിയാലാണ് ചിത്രത്തിൻറെ കഥ എഴുതിയിരിക്കുന്നത്
  • ചിത്രത്തിൽ മുരളീ ഗോപിയും,റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
"വെറുപ്പ് ഒരു തരി മതി" അത് ഒരു തീ ആയിട്ടങ്ങട്ട് ആളിക്കത്തും, ചോര മണക്കുന്ന കുരുതിയുടെ ടീസർ പുറത്ത്

"വെറുപ്പ് ഒരു തരി മതി, അത് ഒരു തീ ആയിട്ടങ്ങട്ട് ആളിക്കത്തും, ഒരിക്ക കത്തിയപ്പിന്നെ ആ തീ കെടാതിരിക്കാൻ നമ്മള് വെറുത്തുകൊണ്ടേ ഇരിക്കും. ചോരമണക്കുന്ന കുരുതിയുടെ ടീസർ റിലീസായി. പ്രതികാര ദാഹം കാണിക്കുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം.

മനുവാര്യർ സംവിധാനം ചെയ്ത്. അനീഷ് പള്ളിയാലാണ് ചിത്രത്തിൻറെ കഥ (Story)  എഴുതിയിരിക്കുന്നത്. പൃഥിരാജ് നായകനാവുന്ന ചിത്രത്തിൽ മുരളീ ഗോപിയും,റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിൽ വിവിധയിടങ്ങളിലായാണ് ചിത്രത്തിൻറെ ഷൂട്ടിങ്ങ് പൂർത്തിയായത്.

 

ALSO READ:  Aliya Bhatt in RRR: ആലിയ ഭട്ടിന്റെ 'ആര്‍ആര്‍ആർ' ലുക്ക് പുറത്തുവിട്ടു

പൃഥിരാജ് (Prithviraj) പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും. ജേക്ക് ബിജോയിയാണ് ചിത്രത്തിൻറെ ഗാനങ്ങൾ സംവിധാനം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോ,ശ്രന്ദ,മണികണ്ഠൻ,മാമുക്കോയ,നവാസ് വള്ളിക്കുന്ന്,നസ് ലെൻ കെ.ഗഫൂർ,സാഗർ സൂര്യ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

ALSO READ:  Mohanlal ചിത്രം ആറാട്ടിന്റെ ചിത്രീകരണത്തിനായി റെയിൽവേയ്ക്ക് നൽകിയത് ലക്ഷങ്ങൾ 

കേവലം ഒരുമാസം കൊണ്ടാണ് ചിത്രത്തിൻറെ ഷൂട്ടിങ്ങ് (Shooting) പൂർത്തിയായത്. ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജനാണ്. കോവിഡിന് ശേഷം മലയാളത്തിൽ ടീസറുകളുടെയും റിലീസുകളുടെയും ബഹളമാണ്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News