ഇന്ത്യൻ സിനിമ (Indian FIlm Field) രംഗത്തെ എല്ലാ പുരുഷാധിപത്യ ചിന്തകളെയും അടിച്ച് അമർത്തിയ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ റിലീസ് ചെയ്ത് കൊണ്ടായിരുന്നു 2021 ൽ മലയാള സിനിമ രംഗം അതിന്റെ ജൈത്ര യാത്ര ആരംഭിച്ചത്. അവസാനിപ്പിച്ചതോ ആദ്യ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി സമ്മാനിച്ച് കൊണ്ടും. ഇതിനിടയിൽ വിപ്ലവവും, ആസ്വാദനവും ഒക്കെ ഒരുക്കിയ നിരവധി ചിത്രങ്ങളാണ് മലയാള സിനിമ ചരിത്രത്തിൽ ഈ ഒരു വർഷം മാത്രം വന്ന് പോയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ ചിത്രങ്ങളും നോക്കിയാൽ അത് പത്തോ, പതിനഞ്ചോ അല്ല . അതിലും മേലെയാണ്. മലയാളത്തിൽ കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ഓരോ ചിത്രങ്ങളും വ്യത്യസ്ത തരത്തിൽ ഇന്ത്യയിൽ ഒട്ടാകെയുള്ള  സിനിമ പ്രേമികളെ അമ്പരിപ്പിക്കുകയായിരുന്നു. അതിൽ ചില ചിത്രങ്ങൾ ഇവയൊക്കെയാണ്.


ALSO READ: Minnal Murali | 'അവസാനം ഒരു ഇന്ത്യൻ നിർമിത സൂപ്പർ ഹീറോ എത്തി'; മിന്നൽ മുരളിയെ അഭിനന്ദിച്ച് സാക്ഷി സിങ് ധോണി


ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മഹത്തായ ഭാരതീയ അടുക്കള (Imdb Rating : 8.3) 


ഇന്ത്യയിലെ പുരുഷാധിപത്യ ചിന്തകൾക്ക് ഏറ്റ അടിയായിരുന്നു ഈ ചിത്രം. മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമെന്ന് തന്നെ പറയാം . ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുൻ നിര ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സും, ആമസോൺ പ്രൈമും ആദ്യം ചിത്രം എടുക്കാൻ തയ്യാറായിരുന്നില്ല. നീ സ്ട്രീം എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പിന്നീട് ചിത്രത്തിൻറെ സ്വീകാര്യത കണ്ട് ഈ പ്ലാറ്റ്ഫോമുകൾ ചിത്രം റിലീസ് ചെയ്യുകയായിരുന്നു.


ബിരിയാണി (Imdb Rating : 7.4)
 
കേവ് എന്ന ഓൺലൈൻ പ്ലാറ്റഫോമിലൂടെയാണ് ബിരിയാണി റിലീസ് ചെയ്തത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണെ പോലെ തന്നെ പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ച ചിത്രമായിരുന്നു ബിരിയാണിയും. മുസ്ലിം സമുദായത്തെ കേന്ദ്രീകരിച്ചായിരുന്നു ചിത്രം മുന്നോട്ട് പോകുന്നത്. കടൽതീരത്ത് താമസിക്കുന്ന ഖദീജയുടെയും അമ്മയുടെയും ജീവിതവും അവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന അപൂർവ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.



ALSO READ: 200 കോടിയിലേക്ക്? ഇന്ത്യൻ ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറി സ്‌പൈഡർമാൻ: നോ വേ ഹോം


നിരവധി മറ്റ് പുരസ്‌കാരങ്ങളും വാരി കൂട്ടിയ ചിത്രമാണ് ബിരിയാണി. ചിത്രം ആദ്യം മാർച്ച് 26ന് തീയറ്റേറുകളിൽ റിലീസ് ചെയ്തിരുന്നു. സജിൻ ബാബു സംവിധാനം ചെയ്‌ത ചിത്രം യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് സംവിധായകനായ സജിൻ ബാബു തന്നെയാണ്.


മാലിക് (Imdb Rating : 8.2)


കേരള ചരിത്രത്തിൽ മായാതെ നിൽക്കുന്ന കലാപങ്ങളെ ഓർമിപ്പിക്കും വിധം രം​ഗങ്ങൾ കോർത്തിണിക്കയ ചിത്രമായിരുന്നു മാലിക്ക്. മഹേഷ് നാരയണൻ ഫഹദ് ഫാസിൽ കൂട്ട് കെട്ടിലാണ് ചിത്രം എത്തിയത്. കടലോര ​ഗ്രാമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലേഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ഇന്ദ്രൻസ് തുടങ്ങിയ വൻ താര നിരയായിരുന്നു അണിനിരന്നത്. 



നായാട്ട് (Imdb Rating : 8.1)


മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത  ത്രില്ലർ (Thriller) സ്വഭാവമുളള ഒരു സോഷ്യോ-പൊളിറ്റക്കൽ സസ്പെൻസ് ചിത്രമാണ് നായാട്ട്. ഒരു ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി 3 പേരെ നായാടി കണ്ടുപിടിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുഞ്ചാക്കോ ബോബനും, നിമിഷ സജയനും, ജോജു ജോർജുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.



ALSO READ: Omicron | ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് തിയറ്ററുകളിലെ സക്കൻഡ് ഷോയ്ക്ക് നിയന്ത്രണം


 


ജോജി (Imdb Rating : 7.9)


ഫഹദ് ഫാസിലും (Fahadh Faasil) ദിലീഷ് പോത്തനും (Dileesh Pothan) ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രമാണ് 'ജോജി'. ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം ദേശീയ തലത്തിൽ വളരെ ശ്രദ്ധ നേടിയിരുന്നു.  വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. ഫഹദ് ഫാസിലിനെ കൂടാതെ, ബാബുരാജ്, ഷമ്മി തിലകൻ, അലിസ്റ്റർ അലക്‌സ്, ഉണ്ണിമായ പ്രസാദ്, ജോജി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.


ദൃശ്യം 2 (Imdb Rating : 8.6)


വമ്പൻ വിജയം നേടിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. ചിത്രം ആമസോൺ പ്രൈമിലൂടെയായിരുന്നു റിലീസ് ചെയ്തത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ  മോഹലാലിനെ കൂടാതെ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.


ജാൻ എ മൻ (Imdb Rating : 8.4)


ഒരു ഇടവേളക്ക് ശേഷം ഒരു ഫുൾ സ്പീഡ് കോമഡി എൻറർടെയിനറെ കാത്തിരുന്ന പ്രേക്ഷകർക്ക് സമ്മാനമായി എത്തിയ ചിത്രമായിരുന്നു ജാൻ എ മൻ. നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ചിത്രം തീയേറ്ററിലാണ് റിലീസ് ചെയ്തത്. വികൃതി എന്ന സിനിമക്ക് ശേഷം ചീർസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സജിത്ത് കൂക്കൾ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.



ALSO READ: Veeramae Vaagai Soodum | വിശാലിൻ്റെ "വീരമേ വാകൈ സൂടും " ടീസർ വൈറൽ; അഞ്ച് മണിക്കൂർ കൊണ്ട് ഒരു മില്യൺ കാഴ്ചക്കാർ


ഓപ്പറേഷൻ ജാവ (Imdb Rating : 8.2)


കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ  സംഭവിച്ച സുപ്രധാനമായ സൈബർ  കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമായിരുന്നു ഓപ്പറേഷൻ ജാവ. തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്തത്. വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് ആണ് ചിത്രം നിർമ്മിച്ചത്. വിനായകൻ,ബാലു വർ​ഗീസ്, ലുക്ക്മാൻ, ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ,ദീപക് വിജയൻ,പി.ബാലചന്ദ്രൻ,ബൈജു,മാത്യൂസ് തോമസ് എന്നിവരാണ് ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തിയത്.


തിങ്കളാഴ്ച നിശ്ചയം (Imdb Rating : 7.9)


സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത കോമഡി ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. നൊരവധി അവാർഡുകൾ നേടാനും ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു. വടക്കൻ കേരളത്തിൽ നടക്കുന്ന കല്യാണവും അതിനെ അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം.



മിന്നൽ മുരളി (Imdb Rating : 8.5)


മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ  ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി ബേസിൽ ജോസഫാണ് (Basil Joseph)  ചിത്രം ഒരുക്കിയത്. പ്രതിനായകനായി എത്തിയ ഗുരു സോമ സുന്ദരത്തിന്റ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഹോളിവുഡ് സൂപ്പർ ഹീറോകളെ (Super Hero)  അനുകരിക്കാതെ,  പ്രേക്ഷകരിൽ രോമാഞ്ചം ഉണർത്തിയാണ് മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോയെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.