വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി നിരവധി ചിത്രങ്ങളാണ് മലയാളത്തിൽ ഈയിടെ റിലീസ് ചെയ്തത്. മെയ് മാസം മുതൽ ഇതുവരെ ഇറങ്ങിയതിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഒരുപിടി ചിത്രങ്ങളാണുളളത്. മാത്രമല്ല നിരവധി പുതുമുഖ സംവിധായകരേയും മലയാള സിനിമക്ക് ഈ പിരീഡിൽ ലഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നായാട്ട്
നെറ്റ്ഫ്ലിക്സിലൂടെ മെയ് 9നായിരുന്നു നായാട്ട് ഒടിടി റിലീസ് ചെയ്തത്. ഒടിടിയിലൂടെ ചിത്രം വൻ പ്രേക്ഷക പ്രശംസ നേടി. ഒരു ഡാർക്ക് ത്രില്ലർ സ്വഭാവമുളള ചിത്രം ഇന്നത്തെ സാമൂഹിക- രാഷ്ട്രീയ പ്രശ്നങ്ങളെ ചർച്ച ചെയ്തു. മാത്രമല്ല കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർക്ക് പ്രത്യേക അഭിനന്ദനം ലഭിച്ചു.


ALSO READ : Minnal Murali Netflix റെക്കോർഡ് തുകയ്ക്ക് വാങ്ങി, തിയറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രം ഒടിടിയിൽ


ഓപറേഷൻ ജാവ
തിയേറ്ററിലെ അതിഗംഭീര വിജയത്തിന് ശേഷം മെയ് 15ന് സീ-ഫൈവിലൂടെ ഇറങ്ങിയ ഓപറേഷൻ ജാവ വ്യത്യസ്ത സിനിമാ അനുഭവം തീർത്തു.  ത്രില്ലർ ചിത്രമാണെങ്കിലും തൊഴിലില്ലായ്മയും പ്രധാന വിഷയമായി. ഒരു കേന്ദ്ര നായക കഥാപാത്രം ഇല്ലെങ്കിലും ഓരോരുത്തരും അവരവരുടെ വേഷം അവിസ്മരണീയമാക്കി. തരുൺ മൂർത്തി എന്ന പുതുമുഖമാണ് ചിത്രം സംവിധാനം ചെയ്തത്.


ALSO READ : Sara's ആമസോൺ പ്രൈം വീഡിയോയിൽ റിലീസായി, സണ്ണി വെയ്നെയും അന്ന ബെനിനെയും കേന്ദ്ര കഥപാത്രമാക്കി ജൂഡ് ആന്തണി ഒരുക്കിയ ചിത്രം


ആർക്കറിയാം
വലിയ ബഹളമോ, വൻ താരനിരയോ ഇല്ലാതെ ആമസോൺ പ്രൈമിലൂടെ ഇറങ്ങിയ ചെറിയ ചിത്രം. ഒരു ഛായഗ്രഹനിൽ നിന്നും സംവിധായകനായ സനു വർഗീസ് തീർച്ചയായും ആർക്കറിയാം എന്ന ചിത്രത്തിലൂടെ തന്നിലെ കഴിവ് തെളിയിച്ചിരിക്കുന്നു. ഇപ്പോഴത്തെ സാമൂഹിക അന്തരീക്ഷത്തെ ചുറ്റിപ്പറ്റി കഥ പറഞ്ഞ ചിത്രം ഒരു സ്ലോ മോഡിലാണ് പോകുന്നത്. എന്നാലും പുതിയൊരു അനുഭവമാണ് പ്രേക്ഷകർക്ക് ചിത്രം സമ്മാനിച്ചത്. ബിജുമേനോൻ, പാർവ്വതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


സാറാസ്
ജൂലൈ 5ന് ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്ത ജൂൺ ആന്റണി ജോസഫ് ചിത്രം സാറാസ് മികച്ച പ്രതികരണം നേടുന്നുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രത്തിനൊപ്പം വളരെ കാമ്പുളള കഥയും ചിത്രത്തെ തുണച്ചു. അന്നാ ബെൻ, സണ്ണി വെയ്ൻ, സിദ്ദിഖ്, ബെന്നി പി നായരമ്പലം തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.