Sara's ആമസോൺ പ്രൈം വീഡിയോയിൽ റിലീസായി, സണ്ണി വെയ്നെയും അന്ന ബെനിനെയും കേന്ദ്ര കഥപാത്രമാക്കി ജൂഡ് ആന്തണി ഒരുക്കിയ ചിത്രം

Sara's Movie) റിലീസായി. ആമസോൺ പ്രൈം വീഡിയോയിലാണ് (Amazon Prime Video) ചിത്രം റിലീസ് ചെയ്തിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 5, 2021, 12:33 AM IST
  • ജൂലൈ അഞ്ച് ഇന്ന് റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
  • ഓം ശാന്തി ഓശാനയ്ക്കും മുത്തശ്ശി ഗദ്ദയ്ക്കും ശേഷം ജൂഡ് ആന്തണി ജോസഫിന്റെ മൂന്നാമത്തെ ചിത്രമാണ് സാറാസ്
  • ചിത്രത്തിൽ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യ വിനീതും ചേർന്ന് പാടിയ ഗാനം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ശ്രദ്ധ ലഭിച്ചിരുന്നു
  • സണ്ണി വെയ്നെയും അന്നാ ബെനിനെയും കൂടാതെ തിരക്കഥകൃത്ത് ബെന്നി നായരമ്പലം, മല്ലിക സുകുമാരൻ, അവതാരിക ധന്യ വർമ്മ, പ്രശാന്ത് നായർ, സിദ്ധിഖ്, വിജയ്കുമാർ, അജു വർഗീസ് എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
Sara's ആമസോൺ പ്രൈം വീഡിയോയിൽ റിലീസായി, സണ്ണി വെയ്നെയും അന്ന ബെനിനെയും കേന്ദ്ര കഥപാത്രമാക്കി ജൂഡ് ആന്തണി ഒരുക്കിയ ചിത്രം

Kochi : സണ്ണി വെയ്നെയും അന്ന ബെനിനെയും (Anna Ben) കേന്ദ്ര കഥപാത്രമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം സാറാസ് (Sara's Movie) റിലീസായി. ആമസോൺ പ്രൈം വീഡിയോയിലാണ് (Amazon Prime Video) ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 

ജൂലൈ അഞ്ച് ഇന്ന് റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഓം ശാന്തി ഓശാനയ്ക്കും മുത്തശ്ശി ഗദ്ദയ്ക്കും ശേഷം ജൂഡ് ആന്തണി ജോസഫിന്റെ മൂന്നാമത്തെ ചിത്രമാണ് സാറാസ്.

ALSO READ : Sara'S : വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യ വിനീതും ചേർന്നുള്ള ആദ്യ ഡുയെറ്റ് അതും ജൂഡ് ആന്റണിയുടെ ചിത്രം 'സാറാസ്' ൽ, ചിത്രം ജൂലൈ 5ന് റിലീസാകും

കോവിഡിനെ തുടർന്ന് ഒന്നാം ലോക്ഡൗണിന് ശേഷം ഷൂട്ടിങ് നടത്തിയ ചിത്രമാണ് സാറാസ്. സാറാസ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രമാണെന്ന് സണ്ണി വെയ്ൻ ഇന്ന് സോഷ്യൽ മീഡിയിയലൂടെ അറിയിച്ചിരുന്നു.

ചിത്രത്തിന്റെ ട്രയ്ലർ

ALSO READ: Minnal Murali Netflix റെക്കോർഡ് തുകയ്ക്ക് വാങ്ങി, തിയറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രം ഒടിടിയിൽ

ചിത്രത്തിൽ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യ വിനീതും ചേർന്ന് പാടിയ ഗാനം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ശ്രദ്ധ ലഭിച്ചിരുന്നു. ദിവ്യ ആദ്യമായിട്ടാണ് പിന്നണി ഗാന രംഗത്തേക്കെത്തുന്നത്. 

സണ്ണി വെയ്നെയും അന്നാ ബെനിനെയും കൂടാതെ തിരക്കഥകൃത്ത് ബെന്നി നായരമ്പലം, മല്ലിക സുകുമാരൻ, അവതാരിക ധന്യ വർമ്മ, പ്രശാന്ത് നായർ, സിദ്ധിഖ്, വിജയ്കുമാർ, അജു വർഗീസ്, സിജു വിൽസൺ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. 

ALSO READ : Malik Release Date : Fahadh Fassil നായകനായി എത്തുന്ന മാലിക്കിന്റെ OTT റിലീസ് തിയതി പ്രഖ്യാപിച്ചു, ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് റിലീസ്

പി കെ മുരളിധരനും ശാന്ത മുരളിയും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അക്ഷയ് ഹരീഷാണ്. നിമിഷ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News