സൈജുക്കുറുപ്പ് ആദ്യമായി നിർമ്മാണം ചെയ്ത ചിത്രമാണ് ഭരതനാട്യം. തിയേറ്ററിൽ വലിയ ശ്രദ്ധ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ചിത്രം ഒടിടിയിൽ ലഭ്യമാണ്. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒടിടിയിലെത്തിയപ്പോഴേക്കും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ടോപ് 10 ട്രെൻഡിങ് സിനിമകളിൽ ചിത്രം ഇടം നേടിക്കഴിഞ്ഞു. ഒടിടിയിൽ ഇറങ്ങിയതോടെ ചിത്രത്തിനെ കുറിച്ച് വലിയ അഭിപ്രായമാണ് ലഭിക്കുന്നത്. ഓ​ഗസ്റ്റ് 30നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്. ഏറെ ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങൾ നിർമ്മിച്ച തോമസ് തിരുവല്ലാ ഫിലിംസും സൈജുക്കുറുപ്പ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ലിനിമറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്. ആ തറവാട്ടിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നുചേരുന്ന നിരവധി സംഭവങ്ങളും ഈ ചിത്രത്തിൽ വഴിത്തിരിവുകളാകുന്നു.


Also Read: Case Against Jaffar Idukki: നടൻ ജാഫർ ഇടുക്കി പീഡിപ്പിച്ചു; പരാതിയുമായി യുവ നടി രംഗത്ത്


 


ചിരിയും ചിന്തയും നൽകുന്ന നിരവധി മുഹൂർത്തങ്ങളും ഈ ചിത്രത്തിന് അകമ്പടിയായുണ്ട്. ക്ലീൻ ഫാമിലി എൻ്റർടൈനർ എന്ന് ഈ ചിത്രത്തെക്കുറിച്ച് ഒറ്റവാക്കിൽപറയാം. സൈജുക്കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സായ്കുമാർ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിച്ചു. കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, അഭിരാം രാധാകൃഷണൻ, നന്ദു പൊതുവാൾ, ശ്രീജാരവി, സ്വാതിദാസ്‌പ്രഭു, ദിവ്യാ.എം. നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.


മനുമഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - ബബിലു അജു, എഡിറ്റിംഗ് - ഷഫീഖ്.വി ബി, കലാസംവിധാനം - ബാബു പിള്ള, മേക്കപ്പ് - മനോജ് കിരൺ രാജ്, കോസ്റ്റ്യൂം ഡിസൈൻ - സുജിത് മട്ടന്നൂർ, നിശ്ചല ഛായാഗ്രഹണം - ജസ്റ്റിൻ ജയിംസ്, ചീഫ് അസോസിയേറ്റ് ഡയറ്ടർ - സാംസൺ സെബാസ്റ്റ്യൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - അനിൽ കല്ലാർ, ജോബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ - ജിതേഷ് അഞ്ചുമന.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.