കൊച്ചി : സോഹൻ സീനുലാൽ ഒരുക്കുന്ന ഭാരത സർക്കസിന്റെ ടീസർ പുറത്ത് വിട്ടു. ഷൈൻ ടോം ചാക്കോ, ബിനു പപ്പു, എം എ നിഷാദ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. മുഹാദ്‌ വെമ്പായത്തിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും. ജാഫർ ഇടുക്കി, ആരാദ്യ ആൻ, മേഘ തോമസ്‌ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ബെസ്റ്റ്‌ വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ്‌ ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്‌. 'അടവുകൾ അവസാനിക്കുന്നില്ല' എന്നാണ് ചിത്രത്തിന്റെ ടാ​ഗ്സലൈൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിനു കുര്യൻ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജിപാൽ. എഡിറ്റർ വി. സാജൻ, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക്ക് പരമേശ്വരൻ, കലാസംവിധാനം പ്രദീപ്, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം മനോഹർ, സൗണ്ട് ഡിസൈനിങ് ഡാൻ, കൊ.ഡയറക്ടർ പ്രകാശ് കെ.മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കരന്തൂർ, പി.ആർ. ഒ എ എസ്. ദിനേശ്, സ്റ്റിൽ നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ കോളിൻസ് ലിയോഫിൽ.


ALSO READ : Vivaha Avahanam: അലങ്കോലമായ വിവാഹം; കൃത്രിമമായ അഭിനയവും മേക്കിങ്ങും ; വിവാഹ ആവാഹനം റിവ്യൂ



'ഡബിൾ‍സ്‌' എന്ന സിനിമയിലൂടെയാണ് സോഹൻ സീനുലാൽ സ്വതന്ത്ര സംവിധായകനായത്. 2016ൽ വന്യം എന്ന സിനിമയ്ക്ക് ശേഷം സോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരത സർക്കസ്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ശേഷം പുതിയ നിയമം, തോപ്പിൽ ജോപ്പൻ, അച്ചായൻസ്, ഒരു കുട്ടനാടൻ ബ്ലോഗ്, എന്നീ സിനിമകളിലും സോഹൻ സീനുലാൽ അഭിനയിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.