സിനിമ കാണുന്ന പ്രേക്ഷകനെ ആദ്യ മുതൽ തന്നെ ഒരു തരത്തിലും പിടിച്ച് നിർത്താൻ കഴിയാതെ മൂക്കും കുത്തി വീഴുകയാണ് വിവാഹ ആവാഹനം. ഷോർട്ട് ഫിലിമുകൾക്ക് പോലും അത്രയധികം സൂക്ഷ്മതയോടോടെയും മേക്കിങ്ങിൽ മികവ് പുലർത്തുമ്പോൾ പണം കൊടുത്ത് തീയേറ്ററിൽ ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകന് ഒരു തരത്തിലും ആസ്വദിക്കാം കഴിയാതെയാണ് ചിത്രം അവസാനിക്കുന്നത് പോലും.
ഒരു വ്യത്യസ്ത കോണ്‍സപ്റ്റ് കൊണ്ടുവരാൻ ചിത്രം ശ്രമിക്കുന്നുണ്ട്. എന്നാൽ ആകെമൊത്തമുള്ള കൃത്രിമത്വം നിറവിൽ അതും ആസ്വദിക്കാൻ സാധിക്കില്ല. പ്രകടനങ്ങൾ കൊണ്ട് പോലും ഒരു ബിലോ ആവറേജ് അനുഭവമാണ് പ്രേക്ഷകന് ലഭിക്കുന്നത്. വളരെ മെല്ലെപ്പോകുന്ന കഥ പറച്ചിൽ കൂടിയാകുന്നതോടെ മടുപ്പിന്റെ കൊടുമുടിയിൽ പ്രേക്ഷകൻ എത്തിക്കഴിഞ്ഞു.
ALSO READ: Vivaha Avahanam : "നീഹാരം പോൽ"; നിരഞ്ജ് മണിയൻ പിള്ള രാജുവിന്റെ വിവാഹ ആവാഹനത്തിലെ പുതിയ ഗാനം എത്തി
നിരഞ്ച് മണിയൻപിള്ള രാജു ഉൾപ്പെടെ പ്രകടനത്തിൽ മികവ് പുലർത്താൻ സാധിച്ചിട്ടില്ല. സാമൂഹിക ആക്ഷേപ സാഹചര്യം ഒക്കെ ചിത്രത്തിൽ കൊണ്ട് വരാനുള്ള വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം മുങ്ങി പോവുകയായിരുന്നു. ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷവും ചിത്രത്തിൽ പൂർണമായി കളിയാക്കുന്നുണ്ട്.
ഒരു അസാധാരണ വിവാഹം എന്ന ടാഗ് ലൈനോട് കൂടി വരുമ്പോൾ ആ അസാധാരണവും വ്യത്യസ്തയും കണ്ടന്റിൽ ഉണ്ടെങ്കിലും ചിത്രത്തിൽ അത് പൂർണമായി പ്രതിഫലിക്കാൻ സാധിച്ചിട്ടില്ല എന്നത് വാസ്തവമാണ്. സുധി കോപ്പാ, സാബുമോന്, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...