Ranjith on Bheeman Raghu Standing : മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്ന സമയത്ത് നടൻ ഭീമൻ രഘു എഴുന്നേറ്റ് നിന്നതിനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ രഞ്ജിത്ത്. ഭീമൻ രഘു പണ്ടേ മുതലെ ഒരു കോമാളിയാണെന്നും മസ്സിൽ ഉണ്ടെന്നെ ഉള്ളൂയെന്നുമാണ് രഞ്ജിത്ത് അഭിപ്രായപ്പെട്ടത്. അതേസമയം ഭീമൻ രഘു എഴുന്നേറ്റ് നിന്നിടത്തേക്ക് പിണറായി വിജയൻ തിരിഞ്ഞ് നോക്കിയത് പോലുമില്ലെന്നും രഞ്ജിത്ത് പറഞ്ഞു. സെപ്റ്റംബറിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മുഖ്യമന്ത്രി സംസാരിക്കുമ്പോഴായിരുന്നു ഭീമൻ രഘു എഴുന്നേറ്റ് നിന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"പണ്ടേ അവൻ ഒരു കോമാളിയാണ്. മസ്സിൽ ഉണ്ടെന്നെ ഉള്ളൂ. ഞങ്ങൾ എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ്. ആളൊരു മണ്ടനാണ്. നമ്മുടെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു, രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താനാർക്കും ആകില്ലെന്ന്. ശക്തികൊണ്ടാകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസ്സിലായില്ലെന്ന് അവൻ മറുപടി നൽകി. ഉടനെ നമ്മുടെ സുഹൃത്ത് പറഞ്ഞു, ഞാൻ ഇത് തമാശ പറഞ്ഞതാണെന്ന് നിനക്ക്  മനസിലായില്ലല്ലോ എന്ന്. അതുപോലും പുള്ളിക്ക് മനസ്സിലായില്ല എന്നതാണ്" രഞ്ജിത്ത് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


ALSO READ : Mahima Nambiar: ഇത്തവണയെങ്കിലും ഷെയ്നിനൊപ്പം ഒന്നിക്കുമോ..? പുതിയ സിനിമ വിശേഷങ്ങളുമായി മഹിമ


അതേസമയം ഭീമൻ രഘു എഴിന്നേറ്റ് നിന്ന ഭാഗത്തേക്ക് പോലും പിണറായി വിജയൻ നോക്കിയില്ല എന്നുള്ളതാണെന്നാണ് രഞ്ജിത്ത് പറയുന്നത്. ഈ വ്യക്തിത്വം കൊണ്ടാണ് തനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതെന്നും. 'രഘു അവിടെ ഇരിക്കൂ' എന്ന് പിണറായി പറഞ്ഞാൽ അയാൾ ആളാകും, അങ്ങനെ പിണറായി ആരെയും ആളാക്കില്ലെന്ന് രഞ്ജിത്ത് താൻ നൽകി അഭിമുഖത്തിൽ വ്യക്തമാക്കി.


സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിതരണം നടത്തിയ ചടങ്ങിലാണ് ഭീമൻ രഘു എഴുന്നേറ്റ് നിന്നത്. പിന്നാലെ നടനെതിരെ നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. തന്നെ പിണറായി നോക്കി ചിരിച്ചുയെന്നും അതുകൊണ്ട് പിണറായി ആദരിക്കാനാണ് താൻ അങ്ങനെ എഴുന്നേറ്റ് നിന്നത്. തന്നെ ട്രോളുന്നതിനെ കുറിച്ച് തനിക്കൊരു പരാതിയുമില്ലെന്ന് ഭീമൻ രഘു ഇതിനെ കുറിച്ച് അന്ന് പ്രതികരിച്ചത്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.