Bheeshma Parvam review | ഇതുവരെ കണ്ടതല്ല മൈക്കിൾ... ഇനി വരാൻ ഇരിക്കുന്നതേ ഉള്ളൂ - ഭീഷ്മപർവം ഫസ്റ്റ് ഹാഫ് റിവ്യൂ
ഫസ്റ്റ് ഹാഫ് അവസാനിപ്പിക്കുമ്പോൾ എടുത്ത് പറയേണ്ടത് സുഷിൻ ശ്യാം ബിജിഎം, ക്യാമറ, പിന്നെ സാക്ഷാൽ അമൽ നീരദ് ഡയറക്ഷൻ തന്നെ
നിനക്ക് ഒന്നും അറിയാൻ പാടില്ലാത്ത ഒരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ട്. ആ മൈക്കിളിനെ ഒളിപ്പിച്ചു വെച്ചു കൊണ്ട് അമൽ നീരദ് അഴിഞ്ഞാട്ടമാണ് ഭീഷ്മയുടെ ഒന്നാം പകുതി. ഓരോ ക്യാരക്ടേഴ്സിനും അവരുടേതായ സ്പേസ് കൊടുത്ത് തിരക്കഥ നട്ടെല്ലാക്കി അമൽ നീരദ് ഒരുക്കി വെച്ചിരിക്കുന്ന മൈക്കിളിന്റെ രണ്ടാം പകുതി വെറുതെ ആവില്ലെന്നാണ് പ്രേക്ഷക പ്രതികരണം. വലിയ ഒരു "സംഭവം" ബാക്കിയാക്കി ഫസ്റ്റ് ഹാഫ് അവസാനിപ്പിക്കുമ്പോൾ എടുത്ത് പറയേണ്ടത് സുഷിൻ ശ്യാം ബിജിഎം, ക്യാമറ, പിന്നെ സാക്ഷാൽ അമൽ നീരദ് ഡയറക്ഷൻ തന്നെ. മമ്മൂക്കയെ കരുതിയതുപോലെ തന്നെ സ്റ്റൈലിഷ് മാസ്സ് ലുക്കിൽ കാണാം. പക്ഷെ ഇതുവരെ കണ്ടതല്ല മൈക്കിൾ. രണ്ടാം പകുതിയിൽ "സംഭവം ഇറുക്ക്"
2007ൽ അമൽ നീരദിന്റെ കരിയറിലെ ആദ്യ ചിത്രം ബിഗ് ബി സിനിമയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഭീഷ്മ പർവ്വത്തിലൂടെ ഒന്നിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ തന്നെ ബിഗ് ബി യുടെ രണ്ടാം ഭാഗമായ "ബിലാൽ" (Bilal) ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. അതിന് മുമ്പ് മറ്റൊരു അമൽ നീരദ് ചിത്രത്തിൽ മമ്മൂട്ടി നായകനാകുമെന്ന് അറിയിച്ചായിരുന്നെങ്കിലും മറ്റ് വിവരങ്ങൾ ഒന്നും വ്യക്തമാക്കിയിരുന്നില്ല.
രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ സൗബിൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ദിലേഷ് പോത്തൻ, ഫർഹാൻ ഫാസിഷസ നാദിയ മൊയ്ദു, ലെനാ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. കേരളത്തിലെ മുന്നൂറ്റി അന്‍പതോളം തിയറ്ററുകളിലാണ് അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വം എത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...