ബി​ഗ് ബിക്ക് ശേഷം അമൽ നീരദ് -  മമ്മൂട്ടി കോമ്പോയിൽ ഇറങ്ങി റെക്കോർഡുകൾ സൃഷ്ടിച്ച ചിത്രമാണ് ഭീഷ്മ പർവം. തീയേറ്ററുകളില്‍ തരംഗമായി മാറിയ ഭീഷ്മ പര്‍വ്വം ആഗോള കളക്ഷനില്‍ 100 കോടി പിന്നിട്ടിരിക്കുകയാണ്. 115 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷന്‍ എന്നാണ് അവകാശവാദം. സിനിമയിലെ താരങ്ങള്‍ ഇത് സംബന്ധിച്ച പോസ്റ്ററുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. തീയേറ്ററിൽ ആറാടിയിരുന്ന മൈക്കിളും കൂട്ടരും ഇന്ന് അർധരാത്രി മുതൽ ഹോട്ട്സ്റ്റാറിൽ എത്തുകയാണ്. തിയേറ്ററിൽ കാണാത്തവരും, തിയേറ്ററിൽ കണ്ടിട്ടും വീണ്ടും സിനിമ കാണാൻ ആ​ഗ്രഹിക്കുന്നവരും ചിത്രം ഒടിടിയിൽ റിലീസ് ആയ ഉടനെ കാണുമെന്നതിൽ സംശയമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രിൽ ഒന്നിന് ഭീഷ്മ പർവം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്ത് തുടങ്ങുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് മമ്മൂട്ടിയ്ക്ക് ഇത്തരമൊരു സൂപ്പര്‍ ഹിറ്റ് ലഭിക്കുന്നത് എന്ന പ്രത്യേകതയും ഭീഷ്മ പർവത്തിനുണ്ട്. റിലീസ് ചെയ്ത ആദ്യ വാരത്തില്‍ തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. 



 


സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ദിലീപ് പോത്തന്‍, ലെന, മാലാ പാര്‍വ്വതി, സൃന്ദ തുടങ്ങി വലിയ താരനിര തന്നെ ഭീഷ്മപര്‍വ്വത്തില്‍ അണിനിരന്നിരുന്നു. സുശിന്‍ ശ്യാമിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന് കൂടുതൽ കരുത്ത് പകരുന്നതായിരുന്നു. പശ്ചാത്തല സം​ഗീതവും സം​ഗീതവും ഏറെ പ്രശംസ നേടുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.