Kochi : മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സ്റ്റൈലിഷ് ഹിറ്റ് മേക്കർ അമർ നീരദ്  ഒരുക്കുന്ന  ഭീഷ്മപർവ്വത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. പറുദീസയെന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് നടൻ ശ്രീനാഥ്‌ ഭാസിയാണ്.ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗാനം ഒരുക്കിയിരിക്കുന്നത് മസുഷിൻ ശ്യാമാണ്.  ചിത്രം മാർച്ച് മൂന്നിനാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

മമ്മൂട്ടിക്ക് പുറമെ സൗബിൻ ഷഹീർ,ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനോ ജോസഫ്, കെപിഎസി ലളിത, നാദിയ മൊയ്തു ലെന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കൂടാതെ ടാതെ തബു കേമിയോ റോളിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 


ALSO READ: Vaashi : വാശിയുമായി ടോവിനോ തോമസും കീർത്തി സുരേഷും; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു


ചിത്രത്തിൻറെ ടീസറും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ബിജിഎം കേൾക്കുമ്പോൾ തന്നെ ആവേശം കൊള്ളിക്കുന്നതാണ് ടീസർ. ഒപ്പം മമ്മൂട്ടിയുടെ പഞ്ച് ഡയലോ​ഗുകളും ആക്ഷൻ രം​ഗങ്ങളും ചേർന്നപ്പോൾ പ്രേക്ഷകർ നല്ലൊരു ദൃശ്യാനുഭവമാണ് ടീസറിലൂടെ തന്നെ പ്രേക്ഷകർക്ക് ലഭിച്ചത്.


ALSO READ: Gangubhai Kathiawadi : ഗംഗുഭായ് കത്തിയവാഡിയിൽ റഹീം ലാലയായി അജയ് ദേവ്ഗൺ; പുതിയ ക്യാരക്ടർ ടീസറെത്തി


2007ൽ അമൽ നീരദിന്റെ കരിയറിലെ ആദ്യ ചിത്രം ബിഗ് ബി സിനിമയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഭീഷ്മ പർവ്വത്തിലൂടെ ഒന്നിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ തന്നെ ബിഗ് ബി യുടെ രണ്ടാം ഭാഗമായ "ബിലാൽ" (Bilal) ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. പക്ഷെ ബിലാൽ മാറ്റിവെച്ച് ഭീഷ്മ പർവ്വം നിർമിക്കുകയായിരുന്നു.


ALSO READ: Aarattu Movie Review : മോഹൻലാലിന്റെ മാത്രം 'ആറാട്ട്'; നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് സിനിമ റിവ്യു


രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.  ആനന്ദ് സി ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുശിൻ ശ്യാമാണ് സംഗീത സംവിധായകൻ. ഫെബ്രുവരി 24 നായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തിൻറെ റിലീസ് മാർച്ച് 3 ലേക്ക് മാറ്റി വെക്കുകയായിരുന്നു. 


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.