Vaashi : വാശിയുമായി ടോവിനോ തോമസും കീർത്തി സുരേഷും; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

കീർത്തി സുരേഷും ഒപ്പം മോഹൻലാല്‍, മഞ്‍ജു വാര്യര്‍, മഹേഷ് ബാബു, സാമന്ത, അഭിഷേക് ബച്ചൻ, എ ആര്‍ റഹ്‍മാൻ, തൃഷ തുടങ്ങിയവരും ചേർന്നാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 19, 2022, 06:49 PM IST
  • നടൻ എന്ന നിലയിൽ ഏവർക്കും അറിയാവുന്ന നവാഗത സംവിധായകൻ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ചിത്രത്തിൻറെ തിരക്കഥ എഴുതിയിരിക്കുന്നതും വിഷ്ണു തന്നെയാണ്.
  • കീർത്തി സുരേഷും ഒപ്പം മോഹൻലാല്‍, മഞ്‍ജു വാര്യര്‍, മഹേഷ് ബാബു, സാമന്ത, അഭിഷേക് ബച്ചൻ, എ ആര്‍ റഹ്‍മാൻ, തൃഷ തുടങ്ങിയവരും ചേർന്നാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.
  • നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ മുൻനിര ബാനറായ രേവതി കലാമന്ദിര്‍ സിനിമ നിർമ്മാണത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാശിക്കുണ്ട്.
Vaashi : വാശിയുമായി ടോവിനോ തോമസും കീർത്തി സുരേഷും; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

Kochi : ടോവിനോ തോമസും കീർത്തി സുരേശും വക്കീൽ വേഷത്തിലെത്തുന്ന ചിത്രം വാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൻറെ ഷൂട്ടിങ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു. നടൻ എന്ന നിലയിൽ ഏവർക്കും അറിയാവുന്ന നവാഗത സംവിധായകൻ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ തിരക്കഥ എഴുതിയിരിക്കുന്നതും വിഷ്ണു തന്നെയാണ്.  

കീർത്തി സുരേഷും ഒപ്പം മോഹൻലാല്‍, മഞ്‍ജു വാര്യര്‍, മഹേഷ് ബാബു, സാമന്ത, അഭിഷേക് ബച്ചൻ, എ ആര്‍ റഹ്‍മാൻ, തൃഷ തുടങ്ങിയവും ചേർന്നാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ മുൻനിര ബാനറായ രേവതി കലാമന്ദിര്‍ സിനിമ നിർമ്മാണത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാശിക്കുണ്ട്.

ALSO READ: Gangubhai Kathiawadi : ഗംഗുഭായ് കത്തിയവാഡിയിൽ റഹീം ലാലയായി അജയ് ദേവ്ഗൺ; പുതിയ ക്യാരക്ടർ ടീസറെത്തി

ചിത്രത്തിൽ അഭിഭാഷകരായിയാണ് കീർത്തി സുരേഷും ടോവിനോ തോമസും എത്തുന്നതെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വ്യക്തമാക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ജി സുരേഷ് കുമാറാണ്. സഹനിർമ്മാതാക്കളായി മേനക സുരേഷും, രേവതി സുരേഷും ഒപ്പമുണ്ട്. ചിത്രത്തിൻറെ ചിത്രസംയോജനം നിർവഹിക്കുന്നത് മഹേഷ് നാരായണനാണ്. 

ALSO READ: Aarattu Movie Review : മോഹൻലാലിന്റെ മാത്രം 'ആറാട്ട്'; നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് സിനിമ റിവ്യു

 

ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായ വിവരം ടോവിനോ തോമസ് ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു. പോസ്റ്റിൽ ടൊവീനോ ചിത്രത്തിന്റെ സംവിധായകനും, അഭിനേതാക്കൾക്കും, അണിയറ പ്രവർത്തകർക്കും എല്ലാം ആശംസകളും നന്ദിയും അറിയിച്ചിരുന്നു. ചിത്രം വളരെ പ്രസക്തമായ ചില കാര്യങ്ങളാണ് പറയുന്നതെന്നും അത് ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നും താരം പറയുന്നു.

ALSO READ: Etharkkum Thunindhavan : സൂര്യ - പാണ്ടിരാജ് ഒന്നിക്കുന്ന എതര്‍ക്കും തുനിന്തവന്റെ ത്രില്ലടിപ്പിക്കുന്ന ടീസർ പുറത്ത് വിട്ടു ; ചിത്രം മാർച്ച് 10 ന് എത്തും

കീര്‍ത്തി സുരേഷ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വാശി. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നുവെങ്കിലും അത് മുഴുനീള കഥാപാത്രമായിരുന്നില്ല.വിനായക് ശശികുമാര്‍ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ ആണ് സംഗീതം നിര്‍വഹിക്കുന്നത്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News