കാർത്തിയെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ആണ് ഭോല. അജയ് ദേവ്​ഗൺ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ തബുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വീണ്ടുമൊരു പോലീസ് വേഷത്തിലാണ് തബു എത്തുന്നത്. ചിത്രത്തിലെ തബുവിന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. ഡയാന ജോസഫ് എന്ന പോലീസ് ഓഫീസറായിട്ടാണ് തബു അഭിനയിക്കുന്നത്. മോഷൻ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അജയ് ദേവ്​ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. 2023 മാർച്ച് 30ന് ചിത്രം തിയേറ്ററുകളിൽ എത്തും. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. 3ഡിയിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ​ഗുൽഷൻ കുമാർ, ടി-സീരീസ് ആൻഡ് റിലയൻസ് എന്റർടെയ്ൻമെന്റും ഡ്രീം വാരിയർ പിക്ചേഴ്സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭൂഷമ്‍ കുമാർ, കിഷൻ കുമാർ, എസ്ആർ പ്രകാശ് ബാബു എന്നിവരാണ് നിർമ്മാണം. അസീം ബജാജ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹകൻ. എഡിറ്റർ - ധർമ്മേന്ദ്ര ശർമ്മ. 



Also Read: Pathaan Ott Release: പഠാൻ ഒടിടിയിൽ എത്തുമ്പോൾ ഇക്കാര്യങ്ങൾ ഉണ്ടാകും; റിലീസ് തിയതിയും വെളിപ്പെടുത്തി നിർമാതാക്കൾ


 


ലോകേഷ് കനകരാജിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു കൈതി. 2019ൽ ഇറങ്ങിയ കൈതി വൻ വിജയമായിരുന്നു. കാർത്തിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ഇത്. ഏറ്റവും വലിയ സാമ്പത്തിക വിജയവുമായിരുന്നു ചിത്രം. 


ദൃശ്യം 2 ആണ് അജയ് ദേവ്​ഗണിന്റേതായി ഒടുവിലിറങ്ങിയ ചിത്രം. ബോളിവുഡിനെ വൻ തകർച്ചയിൽ നിന്ന് പിടിച്ചുയർത്തിയ ചിത്രമായിരുന്നു ദൃശ്യം 2. ആദ്യദിനം മുതല്‍ ചിത്രം മികച്ച കളക്ഷന്‍ നേടിയിരുന്നു. മോഹൻലാൽ നായകനായി ഇതേപേരില്‍ 2021ൽ പുറത്തിറങ്ങിയ മലയാള സിനിമയുടെ ഹിന്ദി റീമേക്കാണ് 'ദൃശ്യം 2'. മലയാളത്തിലെ ദൃശ്യം 2 അതേപോലെ പകർത്താതെ നിരവധി മാറ്റങ്ങൾ വരുത്തിയായിരുന്നു ഹിന്ദിയിലെ ദൃശ്യം 2 ന്‍റെ അവതരണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.