പ്രിയങ്കയെ `കോപ്പി`യടിച്ച് ഭൂമി; ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ!
ഗ്രാമി അവാർഡ് വേദിയിൽ വയറോളം ഇറങ്ങിക്കിടക്കുന്ന ഗൗൺ ധരിച്ച പ്രിയങ്കയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.
ഗ്രാമി അവാർഡ് വേദിയിൽ വയറോളം ഇറങ്ങിക്കിടക്കുന്ന ഗൗൺ ധരിച്ച പ്രിയങ്കയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.
വിവാദങ്ങളും വിമര്‍ശനങ്ങളും വിട്ടൊഴിയാത്ത താരത്തിന്‍റെ ഈ വസ്ത്രധാരണവും ട്രോളന്‍മാര്‍ ഏറ്റെടുത്തിരുന്നു. റാൽഫ് ആൻഡ് റൂസോ ഡിസൈനർ വസ്ത്രമാണ് 2020ലെ ഗ്രാമി അവാര്‍ഡ്സില്‍ പ്രിയങ്ക ധരിച്ചത്.
വിവാദങ്ങള്‍ ഏറി വന്നതോടെ ട്രോളന്‍മാര്‍ക്കും വിമര്‍ശകര്‍ക്കും മറുപടി നല്‍കി പ്രിയങ്കയുടെ അമ്മ, മധു ചോപ്ര യും രാമഗത്തെത്തിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ അവളെ സഹായിക്കുമെന്നാണ് മധു ചോപ്ര പറഞ്ഞത്.
ഗ്രാമിയില്‍ പ്രിയങ്കയണിഞ്ഞതിനു സമാനമായ ഡ്രസ്സാണ് ഇപ്പോള്‍ ഭൂമിയും ധരിച്ചിരിക്കുന്നത്. അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് ഭൂമി ട്വിറ്ററിലൂടെ പങ്കുവച്ചത്. ബ്ലഷ് പിങ്ക് കളറിലുള്ള ഗൗണാണ് ഭൂമി ധരിച്ചിരിക്കുന്നത്.
പ്രിയങ്കയുടെ വസ്ത്രധാരണ രീതി കോപ്പിയടിച്ച് കുപ്രസിദ്ധി നേടാനാണ് ഭൂമിയുടെ ശ്രമം എന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.