Cucumber: രാത്രി വെള്ളരിക്ക കഴിക്കുന്നത് ശീലമാക്കൂ; ഗുണങ്ങൾ നിരവധി...

Published: Oct 06, 2024, 05:13 PM IST|Updated: Oct 06, 2024, 05:17 PM IST

ആരോഗ്യത്തിന് ഗുണകരമായ നാരുകളാലും പോഷകങ്ങളാലും സമ്പന്നമാണ് വെള്ളരിക്ക. 

ആരോഗ്യത്തിന് ഗുണകരമായ നാരുകളാലും പോഷകങ്ങളാലും സമ്പന്നമാണ് വെള്ളരിക്ക. മാത്രവുമല്ല,  ജലത്തിന്റെ അളവ് കൂടുതലുള്ള ഒരു പച്ചക്കറി കൂടിയാണിത്. രാത്രിയിൽ വെള്ളരിക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യനേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം....

ജലാംശം1/6

രാത്രി വെള്ളരിക്ക കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും ദഹനവും മറ്റ് ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും.

 

കലോറി2/6

വെള്ളരിക്ക കലോറി കുറഞ്ഞ ലഘുഭക്ഷണമാണ്. ശരീരഭാരം  കൂട്ടാത്തെ രാത്രിയിലെ വിശപ്പ് ശമിപ്പിക്കാൻ ഇവ സഹായിക്കുന്നു.

 

ഫൈബർ3/6

വെള്ളരിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും വയറു വേദന വരാതെ കാക്കുകയും ചെയ്യുന്നു.

 

ആന്റിഓക്‌സിഡന്റുകൾ4/6

വെള്ളരിക്ക വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്.  ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നു.

 

മ​ഗ്നീഷ്യം5/6

വെള്ളരിക്കയിലെ നാരുകളും വെള്ളവും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. മ​ഗ്നീഷ്യം പേശികളെ വിശ്രമിക്കാനും മികച്ച ഉറക്കം നൽകാനും സഹായിക്കും. 

 

ആന്റി- ഇൻഫ്ലമേറ്ററി6/6

വെള്ളരിക്കയിലെ ആന്റി- ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ആരോ​ഗ്യം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കും.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

Trending

  • News
  • Photos
  • Videos