'ബിലാല്‍ ജോണ്‍ കുരിശിങ്കൽ' മമ്മൂട്ടിയുടെ സ്റ്റൈലൻ കഥാപാത്രം. വലിയ രീതിയിൽ ജനപ്രീതി നേടിയ, ഇപ്പോഴും ആരാധകർ ആഘോഷമാക്കുന്ന കഥാപാത്രം ആണ് ബിലാൽ. 2007ൽ അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങിയ ബി​ഗ് ബി എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമാണ് ബിലാൽ ജോൺ കുരിശിങ്കൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന് രണ്ടാം ഭാ​ഗം വരുന്നുവെന്ന വാർത്തകളും ചർച്ചകളും കുറേനാളുകളായി നടക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പുതിയ അപ്ഡേറ്റുകൾ മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ബി​ഗ് ബി വീണ്ടും തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.


അതും 4കെ ദൃശ്യമികവോടെ ബി​ഗ് ബി എത്തുന്നുവെന്നതാണ് പ്രത്യേകത. മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2024ൽ ആകും ബി​ഗ് ബി ഫോർകെ വേർഷൻ തിയറ്ററിൽ പ്രദർശനത്തിന് എത്തുക. ഇതിന് ശേഷം എച്ച് ആര്‍ ഒടിടിയിലും സിനിമ സ്ട്രീം ചെയ്യും.



രണ്ടാം ഭാ​​ഗം വരുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പാണോ ചിത്രത്തിന്റെ റീ-റിലീസ് എന്നാണ് പ്രേക്ഷകരുടെ സംശയം. സ്ലോ മോഷൻ ചിത്രം പരിചയപ്പെടുത്തിക്കൊടുത്ത ചിത്രം കാണാൻ തിയേറ്ററിലേക്ക് ജനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: ക്യാംപസ് ത്രില്ലർ ചിത്രം താളിന്റെ ത്രസിപ്പിക്കുന്ന ടീസർ റിലീസായി


അതേസമയം, 2017ൽ ആണ് ബി​ഗ് ബിയുടെ രണ്ടാം ഭാ​ഗമായ ബിലാൽ വരുന്നുവെന്ന പ്രഖ്യാപനം നടന്നത്. എന്നാൽ പിന്നീട് ഇതേക്കുറിച്ചുള്ള അപ്‍ഡേറ്റുകളൊന്നും ഉണ്ടായില്ല. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും അതിനായി ചില പ്രോജക്ടുകളുടെ ഷെഡ്യൂൾ മമ്മൂട്ടി മാറ്റിവച്ചുവെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.


ബിലാൽ വരണമെങ്കിൽ അമൽ നീരദ് വിചാരിക്കണമെന്നും സന്നാഹങ്ങളൊക്കെ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നുമാണ് മമ്മൂട്ടി അടുത്തിടെ പറഞ്ഞത്. ബി​ഗ് ബിയ്ക്ക് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിച്ച ഭീഷ്മപർവം വൻ ഹിറ്റായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.