രേഖയും കമല്‍ ഹാസനും രേവതിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ "പുന്നഗൈ മുന്നന്‍" എന്ന  തമിഴ് ചിത്രത്തിലെ ചുംബന രംഗത്തിന് വീണ്ടും ചൂടുപിടിയ്ക്കുന്നു ... 


COMMERCIAL BREAK
SCROLL TO CONTINUE READING

1986ല്‍ റിലീസ് ചെയ്ത തമിഴ് ചിത്രമാണ് പുന്നഗൈ മന്നന്‍ (Punnagai Mannan). ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.  എന്നാല്‍, ചിത്രത്തേക്കാള്‍ വിവാദമായത്   ആ ചിത്രത്തിലെ ചുംബന  (kiss scene) രംഗമായിരുന്നു...


ചിത്രത്തിന്‍റെ ക്ലൈമാക്സ് ആണ് രംഗം. രേഖയും  (Rekha) കമല്‍ ഹാസനും  (Kamal Haasan) ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നതിന് തൊട്ടു മുന്‍പുള്ള രംഗമായിരുന്നു അത്. വികാരഭരിതമായി അഭിനയിച്ചുകൊണ്ടിരിക്കെ കമല്‍ രേഖയെ പിടിച്ച്‌ ചുംബിച്ചു. അങ്ങനെ ഒരു രംഗം തിരക്കഥയില്‍ ഇല്ലായിരുന്നു. മാത്രമല്ല, കമല്‍ ചുംബിയ്ക്കുന്ന കാര്യം രേഖയ്ക്കോ  സംവിധായകനോ അറിവില്ലായിരുന്നു.  കമല്‍  നടത്തിയ liplock വന്‍ വിവാദത്തിന് വഴിതെളിച്ചു. 


ആ ചുംബന രംഗം  "പുന്നഗൈ മുന്നന്‍" എന്ന സിനിമയുടെ മൊത്തം ജീവന്‍ എന്ന് വേണമെങ്കില്‍ പറയാം. സിനിമ വന്‍ ഹിറ്റാവുകയും  രേഖയ്ക്ക് തമിഴില്‍ ഏറെ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു.  


എന്നാല്‍,  പിന്നീട് ഈ ചുംബന രംഗത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യത്തോട് പ്രതികരിക്കാന്‍ താത്പര്യമില്ല എന്നായിരുന്നു രേഖ പ്രതികരിച്ചത്. ആ ചുംബന രംഗം തന്‍റെ സമ്മതം കൂടാതെയാണ് എടുത്തത് എന്നത് സത്യമാണ്. പക്ഷെ സിനിമയെ സംബന്ധിച്ച്‌ അത് വളരെ നന്നായി വന്നു. സത്യത്തില്‍ പുന്നഗൈ മന്നന്‍ എന്ന സിനിമ കാരണം തനിക്ക് തമിഴില്‍ ധാരാളം അവസരങ്ങള്‍ ലഭിയ്ക്കുകയും ചെയ്തു എന്നാണ് രേഖ പിന്നീട് പറഞ്ഞത്.


അതേ സമയം, സിനിമയില്‍ അങ്ങനെ ഒരു രംഗം ഉണ്ടായിരുന്നു എന്നറിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ താന്‍ ആ  സിനിമ ചെയ്യില്ലായിരുന്നു എന്നും അവര്‍ ഒരിക്കല്‍ പറയുകയുണ്ടായി.  


Also read: ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോയ്ക്ക് പരിക്ക്, ICUവിൽ നിരീക്ഷണത്തില്‍
 
അതേസമയം,  ചിത്രത്തിലെ ആ  ചുംബന രംഗം ഇത്ര വര്‍ഷങ്ങള്‍ക്കിപ്പുറവും വീണ്ടും വിവാദമാവുകയാണ്. 
കമല്‍ ഹാസന്‍ അവതാരകനായി എത്തുന്ന ബിഗ്  ബോസ് 4 (Big Boss)ല്‍ രേഖ ഒരു മത്സരാര്‍ത്ഥിയായി എത്തിയിരിയ്ക്കുകയാണ്.  


പുന്നഗൈ മന്നന്‍ എന്ന ചിത്രത്തിലെ ആ പ്രത്യേക ചുംബന രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണിപ്പോള്‍. അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം ചുംബന രംഗം വീണ്ടും ചൂടുപിടിയ്ക്കുമ്പോള്‍ മത്സരാര്‍ത്ഥിയായ രേഖയും ബിഗ്  ബോസ് 4ഉം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുകയാണ്...