നടി പാർവ്വതി നായരുടെ വീട്ടിൽ കവർച്ച; ഐഫോൺ, ലാപ്പ്ടോപ്പ് അടക്കം 10 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി
പുതുക്കോട്ട സ്വദേശി സുഭാഷ് ചന്ദ്രബോസാണ് കേസിലെ പ്രതിയെന്ന് സംശയിക്കുന്നത്
ചെന്നൈ: നടിയും മോഡലുമായ പാർവതി നായരുടെ വീട്ടിൽ വൻ കവർച്ച. ചെന്നൈ നുങ്കമ്പാക്കത്തെ സ്റ്റെർലിംഗ് റോഡിലെ വസതിയിലാണ് മോഷണം നടന്നത്.ഒക്‌ടോബർ 18 ന് ഷൂട്ടിംഗ് കഴിഞ്ഞ് എത്തിയപ്പോഴാണ് താരം മോഷണം നടന്നത് അറിഞ്ഞത്.രണ്ട് ലക്ഷം രൂപ വിലയുള്ള ലാപ്‌ടോപ്പ്, ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന വാച്ചുകൾ, 1.3 ലക്ഷം രൂപ വിലമതിക്കുന്ന ഫോൺ എന്നിവ മോഷണം പോയതായാണ് റിപ്പോർട്ട്.
പുതുക്കോട്ട സ്വദേശിയായ 30 കാരനായ സുഭാഷ് ചന്ദ്രബോസാണ് കേസിലെ പ്രതിയെന്ന് സംശയിക്കുന്നത്. നടിയുടെ വസതിയിൽ ജോലി ചെയ്തിരുന്ന ഇയാളെ സ്റ്റെർലിംഗ് ഹൗസിലെ വസതിയിൽ നിന്ന് കാണാതായിരുന്നു. ഇതിന് പിന്നാലെയാണ് മോഷണം പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തി.
Also Read: Alone Movie : എലോണിൽ മോഹൻലാൽ ഒറ്റയ്ക്കല്ല; പൃഥ്വിയും മഞ്ജുവുമുണ്ടാകും?
പോപ്പിൻസ് എന്ന മലയാളം ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച പാർവതി നായർ പിന്നീട് ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം നിരൂപക പ്രശംസ നേടിയ സിനിമകളിൽ അഭിനയിച്ചു. കന്നഡ ചിത്രമായ സ്റ്റോറി കാഥെയിലെ ഒരു യുവ പത്രപ്രവർത്തകയെ അവതരിപ്പിച്ചതിന് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡിൽ മികച്ച കന്നഡ നവാഗത നടിക്കുള്ള അവാർഡ് അവർക്ക് ലഭിച്ചു.
കഴിഞ്ഞ വർഷം, രൺവീർ സിംഗ് നായകനായ സ്‌പോർട്‌സ് ബയോപിക് 83 ലാണ് അവർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. രണ്ട് തമിഴ് സിനിമകൾ പാർവ്വതിയുടേതായി എത്താനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...