Anoop Krishnan: ബിഗ് ബോസ് മത്സരാർത്ഥി അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ അവസാന റൌണ്ടിൽ വരെ എത്തിയ മത്സരാർത്ഥിയായ അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.
ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ അവസാന റൌണ്ടിൽ വരെ എത്തിയ മത്സരാർത്ഥിയായ അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വധു ഡോ. ഐശ്വര്യ എ നായർ ആണ്.
ഇന്ന് രാവിലെയായിരുന്നു നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നിശ്ചയത്തിൽ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ വീഡിയോ അനൂപ് തന്നെയാണ് പങ്കുവെച്ചത്.
Also Read: Arjun Nandakumar: നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി
ബീഗബോസിൽ ഒരു ടാസ്കിന്റെ ഭാഗമായി അനൂപ് കൃഷ്ണൻ തന്റെ പ്രണയം പറഞ്ഞിരുന്നു. അനൂപിന്റെ പിറന്നാൾ ബിഗ് ബോസ് നടന്നുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു. ഇഷ എന്ന് വിളിക്കുന്ന ഐശ്വര്യ അനൂപിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഒരു വീഡിയോ അയച്ചു നൽകിയിരുന്നു.
ബിഗ് ബോസിൽ അവസാന റൌണ്ട് വരെ പിടിച്ചുനിന്ന 8 മത്സരാർത്ഥികളിൽ ഒരാളായിരുന്നു അനൂപ്. ബിഗ് ബോസ് മലയാളം സീസൺ മൂന്ന് തമിഴ്നാട്ടിൽ ആയിരുന്നു നടത്തിക്കൊണ്ടിരുന്നത്. അവിടെ കൊവിഡ് മഹാമാരിയുടെ വ്യാപനം കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മത്സരം പൂർത്തിയാക്കാതെ 95 മത്തെ ദിവസം അവസാനിപ്പിക്കേണ്ടി വരുകയായിരുന്നു.
Also Read: നയൻതാരയിൽ തന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം ആരാധകരുമായി പങ്കുവച്ച് വിഘ്‌നേഷ് ശിവന്‍
ശേഷം പ്രേക്ഷകരുടെ വോട്ടിംഗിലൂടെ വിജയിയെ പ്രഖ്യാപ്പിക്കാമെന്ന് ചാനൽ തീരുമാനിക്കുകയായിരുന്നു. അതനുസരിച്ചുള്ള വോട്ടിംഗ് മെയ് 29 ന് അവസാനിപ്പിച്ചിരുന്നു. കൊവിഡ് മഹാമാരി കുറഞ്ഞതിന് ശേഷം ഗ്രാൻഡ് ഫിനാലെ നടത്താനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...