Arjun Nandakumar: നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി

നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി.  കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയ വിവാഹത്തിൽ ഇരുവീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.  

Written by - Zee Hindustan Malayalam Desk | Last Updated : Jun 21, 2021, 03:57 PM IST
  • നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി
  • ഗ്രാൻഡ് മാസ്റ്ററിലെ വില്ലൻ കഥാപാത്രം അർജുനെ ശ്രദ്ധേയനാക്കി
  • അർജുൻ ഒരു ക്രിക്കറ്ററും ബിഡിഎസ് ബിരുദധാരിയുമാണ്.
Arjun Nandakumar: നടൻ അർജുൻ  നന്ദകുമാർ വിവാഹിതനായി

നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി.  കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയ വിവാഹത്തിൽ ഇരുവീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.  വധു ദിവ്യ പിള്ളയാണ്.  

അർജുൻ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത് റോഷൻ ആൻഡ്രൂസ് ചിത്രം കാസനോവയിലൂടെയായിരുന്നു.  ശേഷം ഗ്രാൻഡ് മാസ്റ്റർ, സു… സു… സുധി വാത്മീകം, മി. ഫ്രോഡ്, ദി ഡോൾഫിൻസ് ഷൈലോക്ക്, മറുപടി, റേഡിയോ ജോക്കി, മെഡുല്ല ഒബ്ളാം കട്ട എന്നിവയാണ് അഭിനയിച്ചിട്ടുള്ള പ്രധാന ചിത്രങ്ങൾ.  

Also Read: വിവാഹമോചനം നേടിയിട്ടും വീണ്ടും ഒന്നിച്ച് പ്രിയാ രാമനും രഞ്ജിത്തും

ഗ്രാൻഡ് മാസ്റ്ററിലെ വില്ലൻ കഥാപാത്രം അർജുനെ ശ്രദ്ധേയനാക്കി.  അർജുൻ ഒരു ക്രിക്കറ്ററും ബിഡിഎസ് ബിരുദധാരിയുമാണ്.  അർജുന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ ചിത്രമാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലെ മരക്കാർ അറബിക്കടലിന്റെ സിംഹം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News